കുടുംബാരോഗ്യ കേന്ദ്രത്തിന് മിഴിവേകാന്‍ ദിശ കാംപയിന്‍ഇടുക്കി: ജില്ലയില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തിട്ടുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ നേതൃത്വത്തില്‍ ആര്‍ദ്രം കോര്‍ ടീം സന്ദര്‍ശനം നടത്തുന്ന ദിശ ക്യാംപെയിന് തുടക്കമായി. ജീവനക്കാരില്‍ പൂര്‍ണ്ണമായും കുടുംബാരോഗ്യകേന്ദ്രമെന്ന ആശയമെത്തിക്കുകയും അവരെ ഇതിനായി സജ്ജമാക്കുകയുമാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. കാമ്പയിന്റെ ഭാഗായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഭൗതിക സാഹചര്യം, ജീവനക്കാരുടെ സ്ഥിതിവിവരക്കണക്ക് എന്നിവ നേരിട്ട് വിലയിരുത്തുന്നതിനോടൊപ്പം 201718 കാലയളവില്‍ ഏറ്റെടുക്കുന്ന പ്രോജക്ടുകള്‍ പരിശോധിച്ച് മികവുറ്റതാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ജീവനക്കാരുടെ നിര്‍ദ്ദേശങ്ങളും പരിഗണിച്ചു കെ ാണ്ടുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുകയും ഇത് ജനപ്രതിനിധികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കാമ്പയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുഷമ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എന്‍ വിനോദ്, എം. സി.എച്ച് ഓഫീസര്‍ ഗീതാകുമാരി, റിസോഴ്‌സ് പേഴ്‌സണ്‍ ഷിബുമോന്‍ ബി എന്നിവരടങ്ങുന്ന സംഘമാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ആദ്യഘട്ടത്തില്‍ കൊന്നത്തടി, മരിയാപുരം എന്നീ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലാണ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. ഡോ. ദീപുകൃഷ്ണന്‍, ഡോ. ദിലീപ് വര്‍ഗ്ഗീസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കുര്യാച്ചന്‍ സി.ജെ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വേണുഗോപാല്‍, പി.എച്ച്.എന്‍മാരായ ത്രേസ്യാമ്മ ഐസക്, മേരി സി.ജെ എന്നിവര്‍ ക്യാമ്പയിന് മേല്‍നോട്ടം വഹിച്ചു. ഇന്ന് കരിങ്കുന്നം, ഇളംദേശം 12ന് ഉടുമ്പഞ്ചോല 15ന് പെരുവന്താനം, കാഞ്ചിയാര്‍ 19ന് വട്ടവട എന്നീ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് കാമ്പയിനിലൂടെ രൂപം കൊള്ളുന്ന കര്‍മ്മപദ്ധതിക്ക് അന്തിമരൂപം നല്‍കും.

RELATED STORIES

Share it
Top