കുടുംബശ്രീ സിഡിഎസുകള്‍ക്ക് ലഘു വായ്പയ്ക്ക് അപേക്ഷിക്കാംപാലക്കാട്: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (കെഎസ്ബി സിഡിസി), കുടുംബശ്രീ സി ഡിഎസ്‌കള്‍  വഴി  നടപ്പാക്കുന്ന മൈക്രോ ക്രഡിറ്റ് (ലഘു വായ്പ) വായ്പാ പദ്ധതി പ്രകാരം 2016-17 സാമ്പത്തിക വര്‍ഷം അഞ്ച് കോടിയിലധികം രൂപ മൈക്രോ ക്രഡിറ്റ് വായ്പയിനത്തില്‍ വിതരണം ചെയ്തു. ജില്ലയിലെ കണ്ണമ്പ്ര, എരിമയൂര്‍, പുതുക്കോട്, പുതുപ്പരിയാരം, കാവശ്ശേരി, കിഴക്കഞ്ചേരി, തരൂര്, പെരിങ്ങോട്ടുകുറുശ്ശി, വടക്കഞ്ചേരി, അയിലൂര്, മേലാര്‌ക്കോട് തുടങ്ങയ സിഡിഎസ്സ്‌കള്‍ക്കാണ്  തുക നല്‍കിയത്.  സ്ത്രീ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ജാമ്യ വ്യവസ്ഥകളില്ലാതെ ചെറിയ വായ്പകള്‍ കുറഞ്ഞപലിശ നിരക്കില്‍ കാലതാമസം കൂടാതെ ലഭ്യമാക്കുകയാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ (എന്‍ബിസിഎഫ്ഡിസി), ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ എന്നീ കേന്ദ്ര എജന്‍സികളുടെ ഫണ്ട് ഉപയോഗിച്ചാണ് മൈക്രോ ക്രഡിറ്റ് വായ്പ നടപ്പിലാക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള മൈക്രോ ക്രഡിറ്റ് വായ്പാ പദ്ധതിയിലേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി പാലക്കാട്, മണ്ണാര്‍ക്കാട്, ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളില്‍പ്പെട്ട  കുടുംബശ്രീ സിഡിഎസ്സ്‌കള്‍ക്ക് പ്രാരംഭ വായ്പയ്ക്ക്  അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള  അപേക്ഷാ ഫോറം കോര്‍പ്പറേഷന്റെ ജില്ലാ കാര്യാലയത്തില്‍  ലഭിക്കും. അപേക്ഷാ ഫീസ് 100 രൂപ. വിശദമായ അപേക്ഷ ഓണ്‍ലൈന്‍ വഴി പിന്നീട് നല്‍കണം. സിഡിഎസ്സുകള്‍ക്ക് ലഭിക്കുന്ന പരമാവധി വായ്പ തുക ഒരു കോടിയും പലിശ നിരക്ക് 2.50% മുതല്‍ 3.50 % വരെയാണ്. തിരിച്ചടവ് കാലാവധി 36 മാസം. വായ്പ വിതരണം ചെയ്യുന്നതിനായി മുന്‍കൂട്ടി തിരഞ്ഞെടുക്കുന്ന അയല്‍ക്കൂട്ടങ്ങളിലും (എന്‍എച്ച്ജി) സംയുക്ത ബാധ്യതാ സംഘങ്ങളിലും (ജെഎല്‍ജി) ഉള്‍പ്പെടുന്ന 75% അംഗങ്ങള്‍ മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെടുന്നവരോ മത ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്നവരോ ആവണം. ഒരു അയല്‍ക്കൂട്ടത്തിന് നല്കാവുന്ന പരമാവധി വായ്പ തുക 5 ലക്ഷവും ഒരു സംയുക്ത ബാധ്യതാ സംഘത്തിന് നല്കാവുന്ന പരമാവധി വായ്പ തുക 2.5 ലക്ഷവും ഒരു വ്യക്തിക്ക് നല്കാവുന്ന പരമാവധി വായ്പ തുക 50,000 രൂപയുമാണ്. പലിശ നിരക്ക് 4% മുതല് 5% വരെയാണ്. എന്‍ബിസിഎഫ്ഡിസി പദ്ധതി പ്രകാരം ഗ്രാമ പ്രദേശങ്ങളില് 98,000 രൂപയില്‍ താഴെയും നഗര പ്രദേശങ്ങളില്‍ 1,20,000 രൂപയില്‍ താഴെയും എന്‍എംഡിഎംസി പദ്ധതി പ്രകാരം ഗ്രാമ പ്രദേശങ്ങളില്‍ 81,000 രൂപയില്‍ താഴെയും നഗര പ്രദേശങ്ങളി ല്‍ 1,03,000 രൂപയില്‍ താഴെയും വാര്‍ഷിക വരുമാനമുള്ള വ്യക്തികള്‍ക്ക് മാത്രമേ വായ്പ അനുവദിക്കൂ. വരുമാനദായകമായ ഏതെങ്കിലും പദ്ധതി തുടങ്ങുന്നതിന് /നിലവിലുള്ള പദ്ധതി വിപുലീകരണത്തിന് വായ്പ തുക വിനിയോഗിക്കാം. വിവരങ്ങള്‍ക്ക് പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റില്‍ നൈനാന്‍സ് കോപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ബിസി ഡിസി ജില്ലാ കാര്യാലയവുമായി ബന്ധപ്പെടാം. ഫോ ണ്‍: 0491-2545166, 2545167.

RELATED STORIES

Share it
Top