കുടുംബശ്രീ ലക്ഷ്യം സ്വദേശിസംരംഭങ്ങളുടെ വ്യാപനം: മന്ത്രി

ചെറുവത്തൂര്‍: കുടുംബശ്രീ ലക്ഷ്യമിടുന്നത് തദ്ദേശീയമായ സംരംഭങ്ങളെയും അതുവഴിയുള്ള വിപണ സാധ്യതകളെയുമാണെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ചെറുവത്തൂര്‍ പൂമാല ഓഡിറ്റോറിയത്തില്‍ നീലേശ്വരം ബ്ലോക്ക് എസ്‌വിഇപി (സ്റ്റാര്‍ട്ടപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാം) പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. പദ്ധതി രേഖയുടെ പ്രകാശനം പി കരുണാകരന്‍ എംപി കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ ടി ടി സുരേന്ദ്രന് നല്‍കി നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഗ്രാമകിരണന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. എല്‍ഇഡി ബള്‍ബുകളുടെ ആദ്യവില്‍പന നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി ചെറുവത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമീളയ്ക്ക് നല്‍കി നിര്‍വഹിച്ചു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, വലിയ പറമ്പ പഞ്ചായത്ത് പ്രസിഡന്റ് എം ടി അബ്ദുല്‍ ജബാര്‍, പിലിക്കോട് പഞ്ചായത്ത പ്രസിഡന്റ് ടി വി ശ്രീധരന്‍, പടന്ന പഞ്ചായത്ത പ്രസിഡന്റ് പി സി ഫൗസിയ, ചെറുവത്തുര്‍ പഞ്ചായത്ത് സെക്രട്ടറി ടി വി പ്രഭാകരന്‍, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം ബേബി ബാലകൃഷ്ണന്‍, വെങ്ങാട് കുഞ്ഞിരാമന്‍, സി ഹരിദാസന്‍ സംസാരിച്ചു.

RELATED STORIES

Share it
Top