കുടുംബശ്രീ മാട്രിമോണിയല്‍ ഇനി വരവൂരിലും

തൃശ്ശൂര്‍: കുടുംബശ്രീ മാട്രിമോണിയലിന്റെ രണ്ടാംമത്തെ ഫ്രാഞ്ചൈസി വരവൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. ചേലക്കര എംഎല്‍എ യുആര്‍ പ്രദീപ് മാട്രിമോണിയലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വരവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബാബു അധ്യക്ഷനായി. കുടുംബശ്രീ ജില്ലമിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ. വി ജ്യോതിഷ്‌കുമാര്‍ കുടുംബശ്രീ മാട്രിമോണിയല്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത്‌ലാല്‍ മാട്രിമോണിയലിന്റെ ബ്രൗഷര്‍ പ്രകാശനം ചെയ്തു. മാട്രിമോണിയലിന്റെ ആദ്യ രജിസ്‌ട്രേഷന്‍ വരവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വിജയലക്ഷമി നിര്‍വ്വഹിച്ചു.
സിഡിഎസ് ചെയര്‍പേഴ്‌സന്‍ യശോദമണി, കുടുംബശ്രീ മാട്രിമോണിയല്‍ പ്രസിഡ ന്റ് സിന്ധുബാലന്‍, വടക്കാഞ്ചേരി ബ്ലോക്ക്പഞ്ചായത്ത്  ൈവസ് പ്രസിഡന്റ് പി.പി സുനിത, പഞ്ചായത്ത്‌ബ്ലോക്ക് ജമപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങി ല്‍ പങ്കെടുത്തു. സിഡിഎസ് വൈസ് ചെയര്‍പേഴ്‌സന്‍ റസിയ നന്ദി പറഞ്ഞു. ംംം. സൗറൗായമവെൃലലാമേൃശാീിശമഹ.രീാ ആണ് വിലാസം.
പെണ്‍കുട്ടികള്‍ക്ക് സൗജന്യ രജിസ്‌ട്രേഷനും ആണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസയോഗ്യത അനുസരിച്ച് 500 രൂപ മുതല്‍ 1000 രൂപയുമാണ് ഫീസ്് ഈടാക്കുന്നത്. 2016ല്‍ പോര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്‌സനായിരുന്ന സിന്ധുബാലനാണ് കുടുംബശ്രീ മാട്രിമോണിയല്‍ എന്ന ആശയം മുന്നോട്ട്‌വെച്ചത്. വിവാഹങ്ങള്‍ നടന്നശേഷമുളള കലഹങ്ങളും വേര്‍പിരിയലും മാതാപിതാക്കളുടെ കണ്ണീരും മരണങ്ങളും പലപ്പോഴും നേരിട്ട് കാണേണ്ടിവന്ന സാഹചര്യത്തിലാണ് കുടുംബശ്രീ മാട്രിമോണിയല്‍ ആരംഭിക്കണമെന്ന ആശയം പൊട്ടിമുളച്ചത്. മികച്ച രീതിയിലുളള പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടുളളത്. സംസ്ഥാനം മുഴുവനും കുടുംബശ്രീ മാട്രിമോണിയല്‍ വ്യാപിപ്പിക്കാനുളള ശ്രമത്തിലാണ് സിന്ധു.

RELATED STORIES

Share it
Top