കുടുംബശ്രീ ജില്ലാതല വാര്‍ഷികാഘോഷം സമാപിച്ചുതൃശൂര്‍: നാല് ദിവസങ്ങളിലായി തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന കുടുംബശ്രീ 19ാം വാര്‍ഷികാഘോഷം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മേയര്‍ അജിത ജയരാജന്‍ മുഖ്യാതിഥിയായി. ജില്ലയിലെ 2016-17 സാമ്പത്തികവര്‍ഷംഏറ്റവുംകൂടുതല്‍ ജെഎല്‍ജി ഇന്‍സെന്റീവ് നേടിയമറ്റത്തൂര്‍സിഡിഎസ് , ഏറ്റവുംകൂടുതല്‍ അയല്‍ക്കൂട്ടങ്ങളെ ലിങ്ക് ചെയ്ത തെക്കുംകര സിഡിഎസ്,  സിഡിഎസിന് ഏറ്റവും കൂടുതല്‍ ലിങ്കേജ് വായ്പ നല്‍കിയ ദേശസാത്കൃത ബാങ്ക് കാനറ ബാങ്ക്, തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് കൊടുങ്ങല്ലൂര്‍, ആമ്പല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, മണ്ണംപേട്ട,ഡിഡിയുജികെവൈ പദ്ധതിയിലെ മികച്ച പദ്ധതി നിര്‍വഹണ ഏജന്‍സി മെഗാ ഇന്‍ഡസ്ട്രീസ് എന്നിവരെ നബാര്‍ഡ് എജിഎം ദീപ എസ് പിള്ള, ലീഡ് ബാങ്ക്മാനേജര്‍ കനകാംബരന്‍ എന്നിവര്‍ചടങ്ങില്‍ ആദരിച്ചു. മാടക്കത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി എസ് വിനയന്‍, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം പത്മിനി ടീച്ചര്‍, വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെന്നിജോസഫ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ ജെ ഡിക്‌സണ്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍, നടത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി ആര്‍ രജിത്ത്, മാള പഞ്ചായത്ത് പ്രസിഡന്റ് പി കെ സുകുമാരന്‍, ജില്ലാപഞ്ചായത്ത് മെംബര്‍മാരായ മേരിതോമസ്, ടി എ അയിഷ, അജിത കൃഷ്ണന്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു.

RELATED STORIES

Share it
Top