കുടുംബശ്രീ കുപ്പിവെള്ളം : മെയ്മാസത്തിലും അക്ഷയതീര്‍ത്ഥം കുടിച്ച് ദാഹമകറ്റാമെന്ന പൂതി വേണ്ടകോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ സഹായത്തോടെ കോര്‍പറേഷന്‍ കുടുംബശ്രീ സിഡിഎസിന്റെ തീര്‍ഥം പദ്ധതിയിലൂടെയുള്ള ശുദ്ധജല വിതരണം ആരംഭിച്ചില്ല. ലളിതമായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് നല്‍കുന്നതാണ് ‘തീര്‍ഥം’.മെയ്മാസത്തോടെ ആരംഭിക്കുന്നുവെന്നാണ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നത്. ഒരാഴ്ച പിന്നിട്ടിട്ടും ‘തീര്‍ഥം’ വിപണിയിലെത്തിയില്ല. കുടുംബശ്രീ അവകാശപ്പെട്ടിരുന്നതുപോലെ ഈ തീര്‍ഥം ജല സ്വാതന്ത്ര്യത്തിന്റെ സ്വപ്്‌നസാക്ഷാത്്കാരമാണ് സാക്ഷാത്കരിക്കപ്പെടാതിരിക്കുന്നത്. തീര്‍ഥം’ പദ്ധതിക്കാവശ്യമായ ജലം ശേഖരിക്കുന്നതിന് കണ്ടെത്തിയ ഫ്രാന്‍സിസ് റോഡിലെ ടി ബി ക്ലിനിക്കില്‍ കിണര്‍ കുത്തുന്നത് പരിസരവാസികള്‍ തടഞ്ഞിരുന്നു. ദേശത്തെ കിണറുകളില്‍ വെള്ളം കുറയുമെന്ന ആശങ്ക ഉണ്ടായതിനെ തുടര്‍ന്നാണ് കിണര്‍ കുഴിക്കുന്നത് തടസപ്പെടുത്തിയിരുന്നത്. കോര്‍പറേഷന്‍ ഓഫിസ് പരിസരത്ത് തീര്‍ത്തും സുതാര്യമായ കവചമുള്ള ഗ്ലാസ് നിര്‍മ്മിത പ്ലാന്റിന്റെ നിര്‍മ്മാണോദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നടത്തിയതുമാണ്. വെള്ളത്തിനായി നഗരപരിധികളില്‍ മൂന്നു പ്ലാന്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. 40 ലക്ഷം രൂപ വീതമാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഏപ്രില്‍-മെയ് മാസങ്ങളിലാണ് നഗരത്തില്‍ ഏറ്റവും വലിയ കുടിനീര്‍ ക്ഷാമം. ഏപ്രിലില്‍ ഏതായാലും ‘തീര്‍ഥം’ കൊടുത്തിട്ടില്ല. ഇപ്പോള്‍ മെയ്മാസം തുടങ്ങി ഒരാഴ്ച പിന്നിട്ടു. ജനങ്ങള്‍ ദാഹജലത്തിനായി നെട്ടോട്ടം ഓടുന്നു. വലിയ വിലകൊടുത്താണ് കുത്തകകമ്പനികളുടെ ‘കുപ്പിവെള്ളം’ വാങ്ങി ദാഹമകറ്റുന്നത്. നഗരത്തില്‍ മൂന്നു പ്ലാ ന്റുകള്‍ സ്ഥാപിച്ച് 45 ദിവസത്തിനകം ജനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ വിലക്ക് കുടിവെള്ളം നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും കോഴിക്കോട് കോ ര്‍പറേഷന്‍ കോംപൗണ്ടിലെ കിണര്‍ കുഴിച്ച് വെള്ളം കണ്ടെത്തുക മാത്രമാണുണ്ടായിട്ടുള്ളത്. ഏതായാലും ഈ കൊടും വേനലില്‍ നഗരവാസികള്‍ക്ക് ‘അഭിമാനത്തിന്റെ മനം കുളിര്‍പ്പിക്കുന്ന ‘അക്ഷയ തീര്‍ഥം’ കുടിച്ച് ദാഹമകറ്റാനാകുമെന്ന പ്രതീക്ഷ അസ്ഥാനത്താകും.

RELATED STORIES

Share it
Top