കുടുംബശ്രീ കലോല്‍സവത്തില്‍ ജില്ലയ്ക്ക് ചരിത്രവിജയം : സ്വീകരണം മൂന്നിന്കാസര്‍കോട്്: കുടുംബശ്രീ 19-ാം വാര്‍ഷികം അരങ്ങ് 2017ന്റെ ഭാഗമായി ആലപ്പുഴയില്‍ നടന്ന സംസ്ഥാന കലാമേളയില്‍ കാസര്‍കോട് ജില്ലയ്ക്ക് ഓവറോള്‍ കിരീടം. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് മല്‍സരം നടന്ന കലോല്‍സവത്തില്‍ മുന്‍ വര്‍ഷങ്ങളിലെ കിരീട ജേതാക്കളായ മലപ്പുറം, കോഴിക്കോട് ജില്ലകളെ പിന്നിലാക്കിയാണ് കാസര്‍കോട് ചരിത്രം കുറിച്ചത്. നാടകം, നാടന്‍പാട്ട്, മിമിക്രി, കവിതാപാരായണം, കഥാരചന എന്നിവയില്‍ ഒന്നാം സ്ഥാനവും ഒപ്പന, തിരുവാതിര, സംഘനൃത്തം, മോണോ ആക്ട് എന്നീ ഇനങ്ങളില്‍ രണ്ടാം സ്ഥാനവും കവിതാരചനയില്‍ മൂന്നാം സ്ഥാനവും നേടി ആകെ 60 പോയിന്റുമായാണ് ഓവറോള്‍ കിരീടം സ്വന്തമാക്കിയത്. മാപ്പിളരാമായണത്തിലൂടെ നാടന്‍ പാട്ടില്‍ ഒന്നാം സ്ഥാനം നേടിയ കാസര്‍കോട് ടീം കലോല്‍സവ നഗരിയില്‍ ശ്രദ്ധാകേന്ദ്രമായി. സമാപന സമ്മേളനത്തില്‍ മന്ത്രിമാരായ തോമസ് ഐസക്, കെ ടി ജലീല്‍, തോമസ് ചാണ്ടി, തിലോത്തമന്‍ തുങ്ങിയവരുടെ സാന്നിധ്യത്തില്‍ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയില്‍ നിന്ന് ജില്ലാ ടീം ഓവറോള്‍ കിരീടം ഏറ്റുവാങ്ങി. സംസ്ഥാന കലാമല്‍സരങ്ങളില്‍ പങ്കെടുത്ത മല്‍സരാര്‍ത്ഥികളെയും പരിശീലകരെയും അനുമോദിക്കുന്നതിന് ആദരം എന്ന പേരില്‍ ഒരു പരിപാടി ജൂണ്‍ മൂന്നിന് കാസര്‍കോട് മുനിസിപ്പല്‍ ഹാളില്‍ സംഘടിപ്പിക്കും.

RELATED STORIES

Share it
Top