കുടുംബശ്രീ കലോല്‍സവം: മല്‍സരങ്ങള്‍ തുടങ്ങി

തൃശൂര്‍: കുടുംബശ്രീ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന കുടുംബശ്രീ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജില്ലാകലോത്സവം അരങ്ങ് 2018ന് തുടക്കമായി. ശ്രീ കേരളവര്‍മ്മ കോളജില്‍ സ്‌റ്റേജിതര മത്സരങ്ങള്‍ നടന്നു. കായിക മത്സരം ഇന്ന് രാവിലെ 7.30ന് കേരളവര്‍മ്മ കോളജ് മൈതാനിയില്‍ കേരള സന്തോഷ് ട്രോഫി ടീം അംഗങ്ങളായ ജിതിന്‍ എം എസ്, ശ്രീക്കുട്ടന്‍ വി എസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ഫുട്‌ബോള്‍, വോളിബോള്‍ മത്സരങ്ങള്‍ നടക്കും. രാവിലെ 9 മണിയ്ക്ക് മത്സരാര്‍ത്ഥികളുടെ മാര്‍ച്ച് പാസ്റ്റ് കുടുംബശ്രീ ഗവേണിംഗ് ബോഡിയംഗം ഷീല വിജയകുമാര്‍ ഫഌഗ് ഓഫ് ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് സല്യൂട്ട് സ്വീകരിക്കും. തുടര്‍ന്ന് കായിക മത്സരങ്ങള്‍ ആരംഭിക്കും. വടംവലി, നടത്തം, ഓട്ടം, റിലെ, ഷോട്ട്പുട്ട്, ലോങ്ജംബ് തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.ഞായറാഴ്ച രാവിലെ മുതല്‍ കലാമത്സരങ്ങള്‍ നടക്കും. നാടന്‍പാട്ട്, മാപ്പിളപാട്ട്, ലളിതഗാനം, സംഘഗാനം, പ്രസംഗം, തിരുവാതിരക്കളി, മാര്‍ഗ്ഗംകളി, നാടോടിനൃത്തം, ഒപ്പന, സംഘനൃത്തം, നാടകം, മൈം, ഉപകരണവാദ്യങ്ങള്‍, മോണോആക്ട്, പ്രച്ഛന്നവേഷം, കഥാപ്രസംഗം, മിമിക്രി എന്നീ ഇനങ്ങളിലാണ് കലാമത്സരങ്ങള്‍ നടക്കുന്നത്.
വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രാധാകൃഷ്ണന്‍ അധ്യക്ഷനാകും. തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍, ചലച്ചിത്രതാരം മാളവിക നായര്‍ എന്നിവര്‍ മുഖ്യാതിഥിയാകും. ബഡ്‌സ് സംസ്ഥാന കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയ അനീഷ്, ഏറ്റവും കൂടുതല്‍ ലിങ്കേജ് ലോണുകള്‍ നല്‍കിയ ബാങ്കുകള്‍, ലോണുകള്‍ വാങ്ങിയ സിഡിഎസുകള്‍ തുടങ്ങിയവരെ സമ്മേളനത്തില്‍ ആദരിക്കും. ജില്ലാതലത്തില്‍ വിജയിച്ചവര്‍ മെയ് 4,5,6 തിയതികളില്‍ എടപ്പാളില്‍വെച്ച് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കും.

RELATED STORIES

Share it
Top