കുടുംബശ്രീ അരങ്ങിന് തിരശ്ശീല

കൊടുവളളി: കുടുംബശ്രീയുടെ 20-ാം  വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അരങ്ങ് കലോത്സവത്തിന്റെ താമരശ്ശേരി താലൂക്ക് മത്സരങ്ങള്‍ സമാപിച്ചു. സമാപനസമ്മേളനം കൊടുവള്ളി നിയോജകമണ്ഡലംഎംഎല്‍എ  കാരാട്ട് റസാഖ് ഉദ്ഘാടനംചെയ്തു.
കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കവിത പി സി, അസിസ്റ്റന്റ് കോ- ഓര്‍ഡിനേറ്റര്‍് ടിഗിരീഷ്‌കുമാര്‍, കൊടുവള്ളി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷെരീഫ കണ്ണാടിപൊയില്‍്, കെ ബാബു, സുബൈദ, വായോളി മുഹമ്മദ്്, ഒ പി ഷീബ, പി കെ ഷീബ,കൊടുവള്ളി സിഡിഎസ്‌ചെയര്‍പേഴ്‌സണ്‍ വിമല പി സി സംസാരിച്ചു. മാനിപുരം എയൂപി സ്‌കൂളിലാണ് കലോത്സവംനടന്നത്.  87 പോയിന്റോടെ താമരശ്ശേരി സിഡിഎസ് ഓവറോള്‍ കിരീടംനേടി. 74 പോയിന്റുമായി പുതുപ്പാടി സിഡിഎസ് രണ്ടാംസ്ഥാനവുംപനങ്ങാട് സിഡിഎസ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. 23,24തീയ്യതികളിലായി കോഴിക്കോട് താലൂക്ക് കലോത്സവവും 25, 26 തീയ്യതികളില്‍  കൊയിലാണ്ടി താലൂക്ക് കലോത്സവവും നടക്കും.

RELATED STORIES

Share it
Top