കുടുംബത്തിലെ 11 പേര്‍ മരിച്ച സംഭവത്തിന് പിന്നില്‍ സാത്താന്‍ സേവ?

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയില്‍ കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ സാത്താന്‍ സേവയെന്ന് പോലിസ്. ഇത്തരത്തില്‍ സൂചന നല്‍കുന്ന എഴുത്തുകള്‍ ഇവരുടെ മുറിയില്‍ നിന്ന് പോലിസ് കണ്ടെടുത്തിട്ടുണ്ട്. 11 പേരടങ്ങുന്ന ഒരു സംഘം മോക്ഷ പ്രാപ്തിക്ക് അനുഷ്ഠിക്കേണ്ട വിവരങ്ങളാണ് ഈ കടലാസുകളില്‍ ഉള്ളത്. ശരീരം ജഡാവസ്ഥയിലും ആത്മാവ് നിലനില്‍ക്കുകയും ചെയ്യുന്നതിനേ കുറിച്ചാണ് ഇതിലുള്ളത്. ചിലതില്‍ അവ എഴുതിയ തിയ്യതിയുമുണ്ട്.എല്ലാ മൃതദേഹങ്ങളുടെയും കണ്ണ് കെട്ടിയിരുന്നു. വായില്‍ ടേപ്പ് വെച്ച് ഒട്ടിക്കുകയും ചെയ്തിരുന്നു. വീട്ടിനകത്തു തന്നെയുള്ളയാള്‍ നടത്തിയതാകാം കൊലയെന്നും സംശയമുണ്ട്.


10 പേരുടെ മൃതദേഹങ്ങള്‍ തൂങ്ങിമരിച്ച നിലയിലും ഒരു വയോധികയുടെ മൃതദേഹം നിലത്തുമാണു കണ്ടെത്തിയത്. മരിച്ചവരില്‍ ഏഴുപേര്‍ സ്ത്രീകളും നാലുപേര്‍ പുരുഷന്‍മാരുമാണ്. രണ്ട് കൗമാരക്കാരും ഇതിലുള്‍പ്പെടുന്നു. തൂങ്ങിമരിച്ചവരില്‍ മിക്കവരുടെയും കണ്ണുകളും കൈകളും തുണിയുപയോഗിച്ച് കെട്ടിയിട്ടുണ്ട്. മരിച്ചവരില്‍ നാരായണ്‍ ഭാട്ടിയ (75), പ്രതിഭ (60), പ്രിയങ്ക (30), ഭൂപി ഭാട്ടിയ (46), സവിത (42), നിതു (24), മീനു (22), ധീരു (12), ലളിത് ഭാട്ടിയ (42), ടീന (38) എന്നിവരെ തിരിച്ചറിഞ്ഞു. സംഭവത്തില്‍ പോലിസ് കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്തു. മരിച്ചവരില്‍ ഒരാള്‍ മറ്റുള്ളവരെ കൊന്നശേഷം ആത്മഹത്യ ചെയ്തതാണെന്നാണു പോലിസ് സംശയിക്കുന്നത്. വ്യാപാരസ്ഥാപനം നടത്തുന്ന കുടുംബം ഞായറാഴ്ച രാവിലെ കട തുറക്കാത്തതിനാല്‍ അന്വേഷിച്ചെത്തിയ സമീപവാസിയാണ് വിവരം പോലിസിലറിയിച്ചത്.

RELATED STORIES

Share it
Top