കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

ഇടുക്കി: കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു മരിച്ച നിലയി ല്‍ വീട്ടമ്മയും മകളും ഒരു മുറിയിലാണു കിടന്നത്. മറ്റൊരു മുറിയില്‍ ഗൃഹനാഥനെയും മരിച്ച നിലയില്‍ കാണുകയായിരുന്നു.
കഴുക്മലയിലെ രാമമൂര്‍ത്തി (37), ഭാര്യ കാഞ്ചന (30), ഏകമകള്‍ അക്ഷയ (6) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും മകളെയും കൊലപ്പെടുത്തിയശേഷം ഗൃഹനാഥന്‍ ആത്മഹത്യചെയ്യുകയായിരുന്നു എന്നാണു നിഗമനം.
കടബാധ്യത മൂലം ഭാര്യയെയും മകളെയും സിലിണ്ടര്‍ പൊട്ടിത്തെറിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥനായ രാമമൂര്‍ത്തി തൊട്ടടുത്ത മുറിയില്‍ ആത്മഹത്യ ചെയ്തതാണെന്ന് പോലിസ് പറഞ്ഞു. ഈ കുടുംബം കഴിഞ്ഞ മൂന്നുവര്‍ഷമായി മധുര തിരുപ്പുറം കുണ്ട്രം ബാലാജിനഗറില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. മധുര തിരുനഗര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top