കുടുംബത്തിനു വാട്ടര്‍ അതോറിറ്റിയുടെ ഷോക്കടിപ്പിക്കുന്ന ബില്ല്

താമരശ്ശേരി: വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള കണക്ഷന്‍ എടുത്ത കുടുംബത്തിനു ഷോക്കടിപ്പിക്കുന്ന ബില്ല്. കുടുക്കിലുമ്മാരം അരേറ്റകുന്ന് താഹിറക്കാണ് ദൈ്വമാസ ബില്ലായി 14380 രൂപയുടെ ബില്ലടക്കാന്‍ നോട്ടീസ് നല്‍കിയത്. ബില്ലു കിട്ടിയ താഹിറയും കുടുംബവും അന്തംവിട്ട നിലയിലായി. ഈ മാസം 20 നകം ബില്ലടക്കണമെന്നാണ് കൊടുവള്ളി സെക്ഷന്‍ ഓഫിസില്‍ നിന്നുള്ള നിര്‍ദേശം. ഡൊമസ്റ്റിക് വിഭാഗത്തില്‍  പെട്ട കണക്ഷനില്‍ ഇത്രയും ഭീമമായ തുക ബില്‍ എങ്ങിനെ വന്നുവെന്ന് അധികൃതര്‍ക്കും അറിയില്ല.400-500 രൂപയില്‍ കൂടുതല്‍ ഇത്രയും കാലം വരെ ബില്‍ ഉണ്ടാവാറില്ലെന്ന് വീട്ടമ്മ വ്യക്തമാക്കുന്നു.അധികൃതരുടെ അനാസ്ഥക്കെതിരെ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കാനൊരുങ്ങുകാണ് ഇവര്‍.

RELATED STORIES

Share it
Top