കുടുംബക്ഷേമ ഉപ കേന്ദ്രം തകര്‍ച്ചാ ഭീഷണിയില്‍ചെറുപുഴ: ചെറുപുഴ ടൗണില്‍ സ്ഥിതിചെയ്യുന്ന കുടുംബക്ഷേമ ഉപകേന്ദ്രം കാലപ്പഴക്കത്തെ തുടര്‍ന്ന് ഏതു സമയവും തകര്‍ന്നുവീഴാവുന്ന നിലയില്‍. മഴക്കാലം കൂടിവന്നതോടെ മേല്‍ക്കൂര ചോര്‍ന്നൊലിക്കുകയും ചുവരില്‍ വിള്ളല്‍ വീഴുകയും ചെയ്തിട്ടുണ്ട്്. എന്നാല്‍ ഇതു പുനര്‍നിര്‍മിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധം ശക്തമായി. ചോര്‍ച്ച തടയുവാന്‍ മേല്‍ക്കൂര പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മൂടിയിട്ടിരിക്കുകയാണ്. ഗര്‍ഭിണികളും കുട്ടികളുമാണ് കുടുംബക്ഷേമ ഉപകേന്ദ്രത്തെ ആശ്രയിക്കുന്നതില്‍ കൂടുതലും. കാലവര്‍ഷം കനക്കുന്നതോടെ പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുകയാണ്. അതിനാല്‍ ചെറുപുഴയിലെയും പരിസരപ്രദേശങ്ങളിലെയും പ്രധാന ആശ്രയമായ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ ശോച്യാവസ്ഥ ജനങ്ങളെ സാരമായി ബാധിക്കും. പുതുക്കിപ്പണിയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top