കുടിവെള്ള വിതരണത്തിലെ അപാകതയും വഴിവിളക്ക് പ്രകാശിക്കാത്തതും ദുരിതമാവുന്നു

വിപ്പെരിയാര്‍: കുടിവെള്ളം വിതരണത്തിലെ അപാകതയും വഴിവിളക്കുകള്‍ പ്രകാശിക്കാത്തതും വികാസ്‌നഗര്‍ നിവാസികള്‍ക്ക് ദുരിതമാകുന്നു. പെരിയാര്‍ ടൗണിനോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശത്ത് കുടിവെള്ള വിതരണം താറുമാറായിരിക്കുകയാണ്.
പൊതുടാപ്പില്‍ നിന്ന് അനധികൃത ജലചൂഷണവും വ്യാപകമായതിനാല്‍ ദൂരെയുള്ള ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തുന്നില്ല. നൂറിലധികം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വികാസ്‌നഗറിന്റെ പ്രവേശന ഭാഗത്ത് കുടിവെള്ളം എത്തുന്നുെങ്കിലും ഉള്‍പ്രദേശത്തേക്ക് ലദ്യമാവുന്നില്ല. വാട്ടര്‍ അതോരിറ്റിയാണ് കുടിവെള്ള വിതരണം നടത്തുന്നത്.
പാറമട, മേലേ ഗൂഡല്ലൂര്‍, മഞ്ചുമല, പെരിയാര്‍ ടൗണ്‍, വികാസ് നഗര്‍, നെല്ലിമല, ചുരുക്കുളം കക്കി കവല തുടങ്ങിയ മേഖലകളിലെ നൂറുകണക്കിന് കുടുംബാംഗങ്ങള്‍ വാട്ടര്‍ അതോരിറ്റിയുടെ  കുടിവെള്ളത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ടൗണിനു സമീപത്തെ വലിയ ടാങ്കിലേക്ക് പെരിയാര്‍ നദിയില്‍ നിന്ന് വെള്ളം എത്തിച്ചശേഷം ശുദ്ധീകരിച്ചാണ് വിതരണം നടത്തിയിരുന്നത്. കുടിവെള്ളം ലഭ്യമാവാത്തതു സംബന്ധിച്ച് നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. കടുത്ത വേനലില്‍ ജലസംഭരണികള്‍ വറ്റിവര—തിനാല്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ ഏറെ വലയുമ്പോഴാണ് അധികൃതരുടെ അലംഭാവം. വികാസ് നഗറിനോട് ചേര്‍ന്നുള്ള തേയില തോട്ടത്തില്‍ നിന്ന് എത്തുന്ന കാട്ടുപന്നികള്‍ ജനങ്ങള്‍ക്ക് ഭിഷണി സൃഷ്ടിക്കുന്നു. മേഖലയിലെ മിക്ക വഴിവിളക്കുകള്‍ പ്രകാശിക്കാത്തത് ഇവയുടെ സൈ്വരവിഹാരത്തിനു കാരണമാവുന്നു.

RELATED STORIES

Share it
Top