കുടിവെള്ള വിതരണം കാര്യക്ഷമമാക്കണം: എസ്ഡിപിഐ

കാട്ടാമ്പള്ളി: എസ്ഡിപിഐ കാട്ടാമ്പള്ളി ബ്രാഞ്ച് സമ്മേളനം ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ വി റിഷാദ്(പ്രസിഡന്റ്), എം സി ഹാഷിം(സെക്രട്ടറി), പി പി നൗഷാദ്(വൈസ് പ്രസിഡന്റ്), ജംഷീര്‍ നായക്കന്‍(ജോയിന്റ് സെക്രട്ടറി), ടി ഷെഹസാദ്(ഖജാഞ്ചി).
സമ്മേളന ഭാഗമായി ഒപ്പന, കോല്‍ക്കളി, പാട്ട്, സ്ലോ ബൈക്ക് റേസ്, പില്ലോ ഫൈറ്റിങ് തുടങ്ങി വിവിധ തരം കലാ-കായിക പരിപാടികള്‍ നടത്തി. കുടിവെള്ള പൈപ്പുകള്‍ പഴയത് മാറ്റി വിതരണം കൂടുകള്‍ വീടുകളിലേക്കെത്തിക്കാന്‍ കാര്യക്ഷമമായ നടപടിയെടുക്കുക, ആറാംവാര്‍ഡില്‍ അങ്കണവാടിക്കു വേണ്ടി കെട്ടിടം നിര്‍മിക്കുക, കായികശീലം വളര്‍ത്തിയെടുക്കാന്‍ മൈതാനം അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
മുഴപ്പിലങ്ങാട്: എസ്ഡിപിഐ കെട്ടിനകം ബ്രാഞ്ച് സമ്മേളനം ധര്‍മടം മണ്ഡലം കമ്മിറ്റിയംഗം തറമ്മല്‍ നിയാസ് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന ബ്രാഞ്ചംഗം ടി സി ഇബ്രാഹീം പതാകയുയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ ബ്രാഞ്ച് പ്രസിഡന്റ് ടി സി അസ്്‌ലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി കെ റിഷാദ് പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. ബ്രാഞ്ച് കമ്മിറ്റിയംഗം ഷിറാസ് സംസാരിച്ചു. തുടര്‍ന്നുനടന്ന പുതിയ ഭാരവാഹി തിരഞ്ഞെടുപ്പിന് മണ്ഡലം കമ്മിറ്റിയംഗം ആരിഫ് തന്നട നേതൃത്വം നല്‍കി. ഭാരവാഹികള്‍:
ടി സി അസ്്‌ലം(പ്രസിഡന്റ്), സി കെ അഫ്രാസ്(സെക്രട്ടറി), പി കെ റിഷാദ്(വൈസ് പ്രസിഡന്റ്), ഇ കെ നിസാം(ജോയിന്റ് സെക്രട്ടറി), ഹാരിസ്(ജോയിന്റ് സെക്രട്ടറി), ഷാഹുല്‍ ഹമീദ്(ഖജാഞ്ചി).

RELATED STORIES

Share it
Top