കുടിവെള്ള പദ്ധതിക്കായി പമ്പ് ചെയ്യുന്ന ജലം പാഴാവുന്നു

നാദാപുരം: കുടിവെള്ള പദ്ധതിക്കായി പമ്പു ചെയ്യുന്ന വെള്ളം പാഴാകുന്നതായി ആക്ഷേപം. നാദാപുരത്താണ് ജല അതോറിറ്റിയുടെ അശ്രദ്ധകാരണം ജലം പാഴാവുന്നത്്്. പലയിടത്തും പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ പരന്നൊഴുകുകയാണ്. കാല്‍ നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഇത് ദുരിതമായിട്ടുണ്ട്. തലശ്ശേരി റോഡില്‍ മാവേലി സ്‌റ്റോറിനടുത്ത് സ്ഥിരമായി കുടിവെള്ളം റോഡില്‍ പരന്നൊഴുകുകയാണ്.
ആരെങ്കിലും പരാതി പറഞ്ഞാല്‍ അതോറിറ്റിയുടെ ജോലിക്കാര്‍ ഇടക്ക് വന്ന് നന്നാക്കും. തൊട്ടടുത്ത ദിവസം പിന്നേയും പൈപ്പ് പൊട്ടി വെള്ളം പരന്നൊഴുകും. ഈ അടുത്ത ദിവസം അറ്റകുറ്റ പണി നടത്തിയതിന് തൊട്ടടുത്താണ് ഇന്നലെ വീണ്ടും പൈപ്പ്‌പൊട്ടി വെള്ളം റോഡില്‍ ഒഴുകുന്നത്.
റോഡിലൂടെ വെള്ളം ഒഴുകുന്നത് കണ്ട് പുറമേരിയിലെ സെക്ഷന്‍ ഓഫീസില്‍ വിളിച്ചു പറഞ്ഞാലും ഉദ്യോഗസ്ഥര്‍ അറ്റകുറ്റപ്പണി നടത്താന്‍ വലിയ ഉല്‍സാഹം കാണിക്കാറില്ലെന്ന്്്് നാട്ടുകാര്‍ പരാതിപ്പെടുന്നു. കാരാറുകാരെ വിട്ട്്്്്്് ചെയ്യിക്കുന്ന പണി പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെത്താറില്ലെന്നും നാട്ടുകാര്‍ പറയുന്നു. ദിവസങ്ങളായി നാദാപുരം ,തൂണേരി ഭാഗങ്ങളില്‍ ജല വിതരണം നടക്കുന്നില്ല. ഉപഭോക്താക്കള്‍ ബന്ധപ്പെട്ടാല്‍ വെള്ളം ഉടനെത്തും എന്ന മറുപടിയാണ് ജല അതോറിറ്റിയില്‍ നിന്ന്്്്്്് ലഭിക്കുക. കക്കംവെള്ളിയിലും തകരാറായ പൈപ്പ് ദിവസങ്ങളേറെ കഴിഞ്ഞിട്ടും അതേപടി തന്നെ കിടക്കുകയാണ്

RELATED STORIES

Share it
Top