കുടിവെള്ള ടാങ്ക് സാമൂഹികവിരുദ്ധര്‍ തല്ലിത്തകര്‍ത്തുഞീഴൂര്‍: കുടിവെള്ളം വിതരണം ചെയ്യുന്ന കുടിവെള്ള ടാങ്ക് സാമൂഹിക വിരുദ്ധര്‍ തല്ലിത്തകര്‍ത്തു. ഞീഴൂര്‍ പഞ്ചായത്തിലെ മച്ചിക്കണ്ടം കുടിവെള്ള പദ്ധതിയുടെ ടാങ്കാണ് ബുധനാഴ്ച രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തത്. ഞീഴൂര്‍ ഗ്രമപ്പഞ്ചയാത്തിലെ 13, 14 വാര്‍ഡുകളിലെ 140ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കാണിത്. കുടിവെള്ള പദ്ധതിയുടെ കിണറില്‍ വെള്ളമില്ലാത്തതു മൂലം വെള്ളൂര്‍ വെളിയന്നൂര്‍ പദ്ധതിയിലൂടെ എത്തുന്ന വെള്ളം മറ്റൊരു ടാങ്കില്‍ ശേഖരിച്ച് മച്ചിക്കണ്ടം കുടിവെള്ള പദ്ധതിയുടെ ടാങ്കിലേക്ക് മോട്ടര്‍ ഉപയോഗിച്ച് പമ്പ് ചെയ്താണ് വെള്ളം ഉപയോഗിച്ചിരുന്നത്. അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് വെള്ളം പമ്പ് ചെയ്തു ഉപയോഗിച്ചിരുന്നത്. കടുത്തുരുത്തി പോലിസ് സിഐക്കും, ഞീഴൂര്‍ പഞ്ചായത്ത് സെക്രട്ടറിക്കും വാട്ടര്‍ അതോറിട്ടി അധികൃതര്‍ക്കും പരാതി നല്‍കിയതായി കണ്‍വീനര്‍ ജെയിംസ് മുകളേല്‍ അറിയിച്ചു.

RELATED STORIES

Share it
Top