കുടിവെള്ള ക്ഷാമം രൂക്ഷം

വിഴിഞ്ഞം: വേനല്‍ കടുത്തതോടെ കൂടിവെള്ളം കിട്ടാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായി. കഴിഞ്ഞ രണ്ടാഴ്ചകള്‍ക്ക് മുമ്പ് ശ്രീലങ്കന്‍ തീരത്തുണ്ടായ ന്യൂനമര്‍ദ്ദം കേരളത്തില്‍ ശക്തമായ വേനല്‍ മഴ നല്‍കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതു മുതല്‍ ആശങ്കയിലും അതിലേറെ പ്രതീക്ഷയിലും കഴിഞ്ഞ ജനങ്ങള്‍ക്ക് ലഭിച്ചത് നിരാശ മാത്രം. ആഴ്ചയില്‍ ഒരിക്കല്‍ കിട്ടുന്ന പൈപ്പ് വെള്ളം പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് ലഭിക്കാറില്ല. പല ഭാഗങ്ങളിലും പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നത് നിത്യസംഭവമായിരിക്കുന്നു. ബന്ധപ്പെട്ട സ്ഥാപനങ്ങളെ അറിയിച്ചാലും മാസങ്ങള്‍ കഴിഞ്ഞാലും നടപടി ഉണ്ടാവാറില്ല. പൊതുവെ തീരദേശ മേഖലയിലാണ് ഇത്തരം സംഭവങ്ങള്‍ കാണപ്പെടുന്നത്. ഈയവസരം മുതലെടുത്ത് സ്വകാര്യ കുടിവെള്ള ലോബി തഴച്ചു വളരുന്നത്്്. ഇത്തരം ലോബിയുടെ സ്വാധീനം കാരണമാണ് സര്‍ക്കാര്‍ അവശ്യസര്‍വീസായി പ്രഖ്യാപിച്ച സംവിധാനം പോലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതെന്ന ആരോപണമുണ്ട്്.

RELATED STORIES

Share it
Top