കുടിവെള്ളമില്ല; പ്രദേശവാസികള്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു
kasim kzm2018-04-19T10:20:18+05:30
ചിറ്റൂര്‍: കുടിവെള്ള വിതരണം നിലച്ചിട്ട് മാസങ്ങളായി. നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. വടകരപ്പതി പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് കോഴിപ്പാറയിലെ 4 സെന്റ് കോളനി നിവാസികളാണ് വടകരപ്പതി പഞ്ചായത്ത് ഉപരോധിച്ചത്. 150ലേറെ കുടുംബങ്ങള്‍ താമസിക്കുന്ന ഹരിജന്‍ കോളനിയില്‍ മാസങ്ങളായി കുടിവെള്ളമെത്തുന്നില്ല. ഇതെ തുടര്‍ന്നാണ് സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേര് പ്രതിഷേധവുമായി പഞ്ചായത്ത് ഓഫിസിലെത്തിയത്.
രാവിലെ 10മുതല്‍ നാട്ടുകാര്‍ ഓഫിസിനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. മലമ്പുഴയില്‍ നിന്ന് സമീപപ്രദേശങ്ങളിലെല്ലാം പൈപ്പ് ലൈന്‍ കണക്്ഷന് നല്കിയപ്പോള് തങ്ങളെ മാത്രം പരിഗണിച്ചില്ലെന്നാണ് സമരക്കാര്‍ പറഞ്ഞു. രണ്ടുദിവസത്തിലൊരിക്കല്‍ ഒരു ടാങ്കര്‍ ലോറി വെള്ളം മാത്രമാണ് ലഭിക്കുന്നത്. ഒരു കുടുംബത്തിന് ഒന്നിടവിട്ട ദിവസങ്ങളില്‍ ലഭിക്കുന്നത് 5കുടം വെള്ളം മാത്രമാണ്. ഇത് ഒന്നിനും തികയില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. രണ്ടുമണി വരെ കുത്തിയിരുപ്പ് സമരം നടത്തിയിട്ടും പഞ്ചായത്ത് അധികൃതര്‍ സമരക്കാരോട് ചര്‍ച്ച നടത്താനോ അനുകൂല തീരുമാനം അറിയിക്കാനോ തയ്യാറായില്ല. ഇതിനെത്തുടര്‍ന്ന് സമരക്കാര്‍ പഞ്ചായത്ത് ഓഫിസിന്റെ ഗേറ്റുകള്‍ അടച്ചിട്ട് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും തടഞ്ഞു. പിന്നീട് കൊഴിഞ്ഞാമ്പാറ എസ്ഐ മിഥുനിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി സമരക്കാരുമായും പഞ്ചായത്ത് അധികൃതരുമായും ചര്‍ച്ച നടത്തി. മലമ്പുഴയില്‍ നിന്നുള്ള പൈപ്പ് ലൈന്‍ കണക്്ഷന് 4 സെന്റ് കോളനിയിലേക്കും നല്‍കാമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് സമരക്കാര്‍ പിരിഞ്ഞു പോയത്.