കുടിവെള്ളമില്ല: പട്ടികജാതി കോളനി വാസികള്‍ ദുരിതത്തില്‍

മഞ്ചേശ്വരം: കുഞ്ചത്തൂര്‍ പദവ് രണ്ടാംവാര്‍ഡിലെ പട്ടികജാതി കോളനിയില്‍ കുടിവെളളം കിട്ടാതെ താമസക്കാര്‍ ദുരിതത്തില്‍. 2008ല്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ കുടിവെള്ള പദ്ധതി നിലച്ചിട്ട് ഒരു വര്‍ഷത്തോളമായി.
ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, എസ്‌സി വകുപ്പ് എന്നിവയ്ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് കോളനിവാസികള്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈ ഏഴിന് ജില്ലാ പോലിസ് ചീഫ് ഹൊസങ്കടിയില്‍ നടത്തിയ അദാലത്തില്‍ ഒരു മാസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നല്‍കിയിരുന്നു.
ഇപ്പോള്‍ ആഴ്ചകള്‍ തോറും ഓരോ കുടുംബവും 500 രൂപ മുടക്കി ലോറിയില്‍ വെള്ളം കൊണ്ടുവരേണ്ട അവസ്ഥയിലാണ്.
പട്ടിക ജാതിക്കാരോടുള്ള അവഗണന എസ്‌സി ഡിപ്പാര്‍ട്ട്‌മെന്റും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവസാനിപ്പിക്കണമെന്ന് എസ്‌സി ജില്ലാ മോണിറ്ററിങ് കമ്മിറ്റി അംഗം കെ ജി നാരായണന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top