കുടിവെള്ളപൈപ്പ് പൊട്ടിദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ക്ക് നിസ്സംഗതകൊല്ലങ്കോട്: മീങ്കര കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള ഊട്ടറ റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തിലെ  കുടിവെള്ള പൈപ്പ് പൊട്ടി ദിവസങ്ങള്‍ പിന്നിട്ടിട്ടും അധികൃതര്‍ക്കു നിസ്സംഗത.   കുടിവെള്ളം പാഴാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്നു ഉത്തരവിട്ട  ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിന് പുല്ലുവിലയാണ്  വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ നല്‍കുന്നത്.  പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി പോകുന്ന വിവരം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സൗകര്യപ്പെടുമ്പോള്‍ ശരിയാക്കാം എന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. മേഖലയില്‍ കുടിവെള്ളം കിട്ടാതെ  ജനങ്ങള്‍ ഏറെ പ്രയാസം അനുഭവപ്പെടുമ്പോഴാണ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വപരമായ നിലപാട്. ഇത്തരം ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കാത്ത പക്ഷം ജലചൂഷണം നടത്തുന്നവര്‍ക്ക് ജില്ലാ ഭരണകൂടം സംരക്ഷണം നല്‍കുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.  കുടിവെള്ള പൈപ്പുകള്‍ നശിപ്പിക്കുന്നവര്‍ക്കും കുടിവെള്ളം ചൂഷണം ചെയ്യുന്നവര്‍ക്കു മെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top