കുടിവെള്ളക്ഷാമത്തിന് പരിഹാരമായി;പേട്ട ഗവ. ഹൈസ്‌കൂളിന് സ്വന്തമായി കിണര്‍

കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്‌കൂളിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരമായി സ്‌കൂളിനു സ്വന്തമായി കിണര്‍ അനുവദിച്ച് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു. വര്‍ഷങ്ങളായുള്ള പോരാട്ടിത്തിനൊടുവിലാണ് സ്്കുളിനു കിണര്‍ അനുവദിച്ചത്. ജില്ലാ പഞ്ചായത്തില്‍ നിന്ന് അഞ്ചു ലക്ഷം രൂപ സ്മാര്‍ട്‌സ് ക്ലാസ് റൂം ഉള്‍പ്പെടെ അറ്റകുറ്റപ്പണികള്‍ക്കായി അനുവദിച്ചതില്‍ നിന്ന് സ്‌കൂളിനു പുതുതായി കിണര്‍ നിര്‍മിക്കാനായി ഫണ്ട് വകയിരുത്തുകയായിരുന്നു.നിലവില്‍ സ്‌കൂളിന് കുടിവെള്ളത്തിനായി കുഴല്‍കിണര്‍ ഉണ്ടെങ്കിലും ഇതില്‍ നിന്നും സ്‌കൂളിനാവശ്യത്തിന് ജലം ലഭിക്കുന്നില്ല. വേനല്‍ രൂക്ഷമായാല്‍ കുടിവെള്ളം കിട്ടാതെ പണം മുടക്കിവെള്ളമെത്തിച്ചാണ് സ്‌കൂളിന്റെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.108 വര്‍ഷങ്ങള്‍ പിന്നിടുന്ന പേട്ട ഗവ. ഹൈസ്‌കൂളിനു വേണ്ടി വര്‍ഷങ്ങളായി നിരവധി ഫണ്ടുകള്‍ സര്‍ക്കാരില്‍ നിന്ന് കുടിവെള്ളത്തിനായി അനുവദിച്ചിട്ടുണ്ടെങ്കിലും നിരന്തമായി കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇത് മനസ്സിലാക്കിയ മുന്‍കാലങ്ങളിലെ സ്‌കൂള്‍ പിടിഎ ഭാരവാഹികളും അധ്യാപകരും സ്‌കൂളിന് ആവശ്യത്തിനു കുടിവെള്ളം കിട്ടാന്‍ കിണറാണു വേണ്ടിയതെന്നു കാട്ടി അധികാരികള്‍ക്ക് അപേക്ഷ നല്‍കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ നിലവിലുള്ള അധ്യാപകരും രക്ഷിതാക്കളും മുന്നിട്ടിറിങ്ങി ജില്ലാ പഞ്ചായത്തില്‍ നിന്ന് കിണര്‍ അനുവദിപ്പിച്ചത്. 15 വര്‍ഷക്കാലമായി നടത്തി വരുന്ന ശ്രമത്തിനാണ് ഇപ്പോഴാണു ഫലം കാണുന്നത്. കിണര്‍ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ദീര്‍ഘകാലമായുള്ള പേട്ട ഗവ. ഹൈസ്‌കൂളിന്റെ ജലക്ഷാമത്തിനു പരിഹാരമാവും. കിണര്‍ നിര്‍മാണത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൂസന്ന ജോണ്‍ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം പി എ ഷെമീര്‍, കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, വാര്‍ഡംഗം നുബിന്‍ അന്‍ഫാല്‍, റിബിന്‍ഷാ, നസീമ ഹാരിസ്, അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍ സംസാരിച്ചു.

RELATED STORIES

Share it
Top