കുടിവെള്ളക്ഷാമം രൂക്ഷം; ഒരു കുടം വെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടത്തില്‍

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിലെ കെ പി കുന്ന് പ്രദേശം കുടിവെള്ള ക്ഷാമം മൂലം കടുത്ത പ്രതിസന്ധിയില്‍. അടുത്ത പ്രദേശങ്ങളില്‍ ജലസംഭരണികള്‍ ഉണ്ടെങ്കിലും ഒരു പദ്ധതികളും പൂര്‍ണമായും നടപ്പിലാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രദേശത്ത് കിണര്‍ കുഴിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. ഉയര്‍ന്ന പ്രദേശമായതിനാല്‍ കിണറില്‍ വെള്ളം കണ്ടെത്തുക എന്നത് പ്രയാസമേറിയ കാര്യമാണ്. നൂറു കണക്കിന് കുടങ്ങളുമായി വഴിയരികില്‍ വെള്ളം കൊണ്ടുവരുന്ന വണ്ടിയും കാത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ കനത്ത വെയിലിലും കാത്തു നില്‍ക്കുന്നത്  ഇവിടത്തുകാര്‍ക്ക് പതിവുകാഴ്ചയാണ്.
കഴിഞ്ഞ വേനലിലും രൂക്ഷമായ ജലക്ഷാമം നേരിട്ട പ്രദേശമാണ് കെപി കുന്ന്. ഇവരുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നടപടിയെടുക്കണമെന്ന ആവശ്യത്തോടെ അധികൃതര്‍ കണ്ണടക്കുകയാണ്. നഗരസഭാ പ്രദേശങ്ങളില്‍ നിരവധി കുടിവെള്ള പദ്ധതികളുണ്ടെങ്കിലും കെപി കുന്നലേക്ക് കുടിവെള്ളമെത്തിക്കാന്‍ യാതൊരു നടപടിയുമില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

RELATED STORIES

Share it
Top