കുടിവെള്ളം: വാക്കുപാലിച്ചില്ല; ജല അതോറിറ്റിയുടെ നിര്‍മാണം തടഞ്ഞു

കാളികാവ്: കുടിവെള്ളം നല്‍കാമെന്ന വാക്കുപാലിച്ചില്ല, ജല അതോറിട്ടിയുടെ നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു.മധുമല മേജര്‍ പദ്ദതിയില്‍ നിന്ന് കളപ്പാട്ടുമുണ്ട കളക്കുന്ന് കോളനി എന്നിവിടങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെങ്കിലും വര്‍ഷങ്ങളായി അവഗണിക്കുകയായിരുന്നു. മധുമല ജലസംഭരണിയുടെ ഒരു കിലോമീറ്ററിനുള്ളിലാണ് കളക്കുന്ന് കോളനിയും പ്രദേശവും.
പദ്ധതിയില്‍ നിന്നു 20 കിലോമീറ്റര്‍ ദൂരം വരെ ശുദ്ധജലം കൊണ്ടു പോകുന്നുണ്ട്. പദ്ധതിക്ക് തൊട്ടടുത്തുള്ള പ്രദേശങ്ങളിലെ അഞ്ഞൂറോളം കുടുംബങ്ങള്‍ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്.വണ്ടൂര്‍ പഞ്ചായത്തിലെ ശാന്തിനഗറിലേക്കുള്ള പൈപ്പ് ലൈന്‍ നിര്‍മാണമാണ് തടഞ്ഞത്. കളപ്പാട്ടു മുണ്ടയിലേക്കുള്ള പൈപ്പിടല്‍ നടത്താതെ മറ്റൊരു പ്രവര്‍ത്തനവും അനുവദിക്കുകയില്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞു.വേനല്‍ തുടങ്ങുന്നതോടെ കുടിവെള്ളത്തിനു വേണ്ടി നെട്ടോട്ടമോടുന്ന നാട്ടുകാരെ അധികൃതര്‍ അവഗണിക്കുകയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top