കുടിയേറ്റ വിരുദ്ധ നയം: രക്ഷിതാക്കളെ കണ്ടെത്താനാവാതെ 700 കുട്ടികള്‍

വാഷിങ്ടണ്‍: കുടിയേറ്റ വിരുദ്ധ നടപടിയുടെ ഭാഗമായി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിതാക്കളില്‍ നിന്നു വേര്‍പെടുത്തിയ 700 ഓളം കുട്ടികളെ രക്ഷിതാക്കള്‍ക്ക് തിരിച്ചേല്‍പ്പിക്കാനായില്ല. 2,500ല്‍ അധികം കുട്ടികളെയായിരുന്നു രക്ഷിതാക്കളില്‍ നിന്നു വേര്‍പിരിച്ചു ജയിലിലടച്ചത്. ഇതില്‍ 1800ഓളം പേരെ രക്ഷിതാക്കള്‍ക്ക് തിരിച്ചേല്‍പ്പിച്ചതായി അധികൃതര്‍ കോടതിയില്‍ വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ചയ്ക്കകം കുട്ടികളെ രക്ഷിതാക്കള്‍ക്ക് തിരിച്ചേല്‍പ്പിക്കണമെന്നായിരുന്നു സാന്‍ഡിയാഗോ ഫെഡറല്‍ കോടതിയുടെ ഉത്തരവ്്. എന്നാല്‍ 711 കുട്ടികളെ തിരച്ചേല്‍പ്പിക്കാനായിട്ടില്ലെന്ന് അധികൃതകര്‍ അറിയിച്ചു. ഇതില്‍ 431 കുട്ടികളുടെ രക്ഷിതാക്കള്‍ യുഎസില്‍ ഇല്ലെന്ന് കഴിഞ്ഞ തിങ്കളാഴ്ച അധികൃതര്‍ കോടതിയെ അറിയിച്ചിരുന്നു.

RELATED STORIES

Share it
Top