കുടിയേറ്റ കുടുംബങ്ങള്‍ക്ക്എതിരായ നടപടി നിര്‍ത്തിവച്ചു

ന്യൂയോര്‍ക്ക്: കുടുംബസമേതം യുഎസിലേക്ക് അനധികൃതമായി കുടിയേറിയവര്‍ക്കെതിരേയുള്ള നടപടി അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അതിര്‍ത്തി രക്ഷാതലവന്‍ കെവിന്‍ മാക് അലീനന്‍ അറിയിച്ചു. അനധികൃത കുടിയേറ്റ കുടുംബങ്ങള്‍ക്കെതിരേ ശിക്ഷാ നടപടി എടുക്കുന്നത് ഒരാഴ്ചയായി നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് ഇത്. കുടുംബാംഗങ്ങളെ ഒന്നിച്ച് സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റാനാണു തീരുമാനം. ടെക്‌സസിലെ രണ്ടു സൈനിക താവളങ്ങള്‍ അനധികൃത കുടിയേറ്റക്കാര്‍ക്കായുള്ള താവളമായി ഉപയോഗിക്കാന്‍ തീരുമാനിച്ചതായി പെന്റഗണ്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top