കുടിയേറ്റക്കാരെ കൈയ്യേറ്റക്കാരാക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രിഇടുക്കി: കുടിയേറ്റക്കാരെ കൈയ്യേറ്റക്കാരാക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി കട്ടപ്പനയില്‍ പട്ടയ വിതരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കും. എന്നാല്‍ കൈയ്യേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയവര്‍ അത് തിരിച്ചു നല്‍കുന്നതാണ് നല്ലത്. അല്ലാതെ കൈയ്യേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ വരുമ്പോള്‍ വിഷമിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് വര്‍ഷത്തിനുള്ളില്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കും. കുടിയേറ്റക്കാരെയും കൈയ്യേറ്റക്കാരെയും ഒരേ കണ്ണുകൊണ്ട് കാണില്ല. മണ്ണില്‍ പണിയെടുക്കുന്നവരോട് പ്രതിബദ്ധതയുള്ള സര്‍ക്കാരാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top