കുടിച്ച കഞ്ഞിയിലും വര്‍ഗീയത; ഹിന്ദുത്വ നേതാവിനെതിരേ പ്രതിഷേധം ശക്തം

ആലപ്പുഴ: ചേര്‍ത്തലയില്‍ സിപിഎം ആരംഭിച്ച ജനകീയ ഭക്ഷണശാലയില്‍നിന്ന് ആഹാരം കഴിച്ച ശേഷം സാമൂഹിക മാധ്യമങ്ങളില്‍ വര്‍ഗീയ വെറി നിറഞ്ഞ കുറിപ്പ് പ്രസിദ്ധീകരിച്ച വിശ്വഹിന്ദു പരിഷത്ത് നേതാവിനെതിരെ പ്രതിഷേധം ശക്തം. സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരമായി വര്‍ഗീയ വിഷം വമിപ്പിക്കുന്ന ഹിന്ദുഹെല്‍പ് ലൈന്‍ സം ഘാടകനായ  പ്രതീഷ് വിശ്വനാഥ് എന്ന ഹിന്ദുത്വ നേതാവിന്റെ പരാമര്‍ശങ്ങളാണ് കടുത്ത പ്രതിഷേധത്തിന് വഴിവച്ചത്.
ഭക്ഷണം വിളമ്പിയ ആളും ഭക്ഷണം എടുത്തുകൊടുത്തയാളും ഏത് മതമാണെന്ന് തിരഞ്ഞും അവരുടെ മതം പ്രത്യേകം പരാമര്‍ശിച്ചുമായിരുന്നു ഇയാളുടെ കുറിപ്പ്.
ഭക്ഷണം നല്‍കിയ ഹിന്ദു സഖാക്കള്‍ക്ക് നന്മ വരട്ടെ’ എന്നും ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനെതിരേ ട്രോളുകളിലൂടെയും പോസ്റ്റുകളിലൂടെയും  ഇയാള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് നവ മാധ്യമങ്ങളില്‍ ഉയരുന്നത്.
വര്‍ഗീയ വിഷം ചുരത്തുന്ന ഇയാളുടെ  അക്കൗണ്ടുകള്‍ നിരോധിക്കണം എന്ന ആവശ്യവുമായി നവമാധ്യമങ്ങളി ല്‍ കാംപെയിനും ആരംഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top