കുഞ്ഞുവയലറ്റ് സ്റ്റാറായി;ബെയ്‌ലിന്റെ മകളുടെ ചിത്രം വൈറലാവുന്നു

BALE-2

പാരീസ്: യൂറോ കപ്പ് പ്രീ കോര്‍ട്ടര്‍ മത്സരത്തില്‍ വടക്കന്‍ അയര്‍ലന്‍ഡ്-വെയ്ല്‍സ് മത്സരത്തില്‍ താരമായ ഗാരത് ബെയ്‌ലിന്റെ നേര്‍ക്കായിരുന്നു കാണികളുടെയും ക്യാമറയുടെയും കണ്ണുകള്‍. എന്നാല്‍ മത്സരത്തിന് ശേഷം ക്യാമറക്കണ്ണുകള്‍ക്ക് അത്ഭുതമായത് ബെയ്‌ലിന്റെ മകള്‍ മൂന്നുവയസ്സുകാരി ആല്‍ബ വയലറ്റ് ആയിരുന്നു. ചുവന്ന ചിത്രശലഭത്തെപ്പോലെ പുല്‍മൈതാനത്തേയ്ക്ക് ഇറങ്ങി വന്ന് അച്ഛന് ചുറ്റും പാറി നടന്ന വയലറ്റ് ക്യാമറ കണ്ണുകള്‍ക്ക് വിരുന്നായി.

BALE-1
ലോകത്തിലെ പ്രധാന ടൂര്‍ണമെന്റെന്നതോ ബെയ്‌ലിന്റെ സ്റ്റാര്‍ഡമോ ഒന്നും അവള്‍ക്ക് ഒരു പ്രശ്‌നമല്ല. അച്ഛന്‍ തര്‍ത്ത് കളിച്ച മൈതാനത്തുകൂടെ അവളും ഓടി. കുഞ്ഞിക്കാലുകളുമായി കുഞ്ഞു വയലറ്റ് ഓടിയത് കണ്ണ്മറയ്ക്കാതെ നോക്കിനിന്നുപോകുന്ന കാഴ്ചായായിരുന്നു.

BALE-3
അച്ഛനുമൊത്ത് മൈതാനത്ത് മിനുറ്റുകളോളം കളിച്ച ശേഷമാണ് വയലറ്റ് തിരിച്ചുകയറിയത്. വയലറ്റിനെ കയ്യിലെടുത്ത് മൈതാന മധ്യത്തിലൂടെ കടന്നുപോയ ബെയ്ല്‍ ആരാധകരുടെ മനം കവര്‍ന്നു. അത് ഒരുപക്ഷേ മത്സരത്തിലെ ബെയ്‌ലിന്റെ പ്രകടനത്തേക്കാളും ഹൃദയസ്പര്‍ശിയായിരുന്നു എന്ന് വേണം പറയാന്‍. വെയ്ല്‍സിനെ ക്വാര്‍ട്ടര്‍ കടത്തിയ ഗോളിന് വഴിയൊരുക്കിയത് ബെയ്ല്‍ ആയിരുന്നു. അതോടെ ചരിത്രത്തിലാദ്യമായി വെയ്ല്‍സ് ക്വാര്‍ട്ടറിലേയ്ക്ക് കടന്നു.

RELATED STORIES

Share it
Top