കുഞ്ഞിപ്പള്ളി മേല്‍പ്പാലം:എസ്ഡിപിഐ പ്രതിഷേധ കൂട്ടായ്മ നടത്തി
kasim kzm2018-07-08T08:57:26+05:30
വടകര : കുഞ്ഞിപ്പള്ളി റെയില്‍വെ മേല്‍പ്പാലം പ്രവൃത്തി മുടങ്ങിയതില്‍ ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധ കൂട്ടായ്മ നടത്തി. നിസാരമായ കാരണങ്ങള്‍ കൊണ്ടാണ് റെയില്‍വെ ഓവര്‍ബ്രിഡ്ജ് പ്രവൃത്തി പൂര്‍ത്തിയാക്കാതെ നിലച്ചിരിക്കുന്നത്.
കുഞ്ഞിപ്പള്ളിയില്‍ നിന്നും കൂത്തുപറമ്പ്, പെരിങ്ങത്തൂര്‍, കരിയാട് തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന റോഡില്‍ റെയില്‍വെ ഗേറ്റ് കാരണം യാത്ര ദുസ്സഹമായതിനെ തുടര്‍ന്നാണ് ഓവര്‍ബ്രിഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇവിടെ ഗേറ്റ് അടച്ചാല്‍ ദേശീയപാത വരെയുള്ള ഗതാഗത കുരുക്കാണ് അനുഭവപ്പെടാറ്. സാങ്കേതികമായ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ഓവര്‍ബ്രിഡ്ജ് എത്രയും പെട്ടെന്ന് പ്രാവര്‍ത്തികമാക്കണമെന്ന് എസ്ഡിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടു. കോടികള്‍ ചിലവഴിച്ച് പണിത മേല്‍പാലം ഒരു ചെറിയ ഭാഗം കൂടി മാത്രമാണ് പൂര്‍ത്തീകരിക്കാനുള്ളത്. അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണം. തുടര്‍ന്നും ഇത്തരം സമീപമനമാണ് അധികൃതര്‍ കൈകൊള്ളുന്നതെങ്കില്‍ ശക്തമായ സമരത്തിന് എസ്ഡിപിഐ നേതൃത്വം കൊടുക്കുമെന്നും മുന്നറിയിപ്പ് നല്കി.
റോഡ് ഉപരോധമായിരുന്നു തീരുമാനിച്ചതെങ്കിലും റെയില്‍വെ ഗേറ്റ് അടച്ചതുമായി ബന്ധപ്പെട്ട് അധികൃതരുടെ അഭ്യര്‍ത്ഥന മാനിച്ച് പ്രതിഷേധ കൂട്ടായ്മ ആക്കുകയായിരുന്നു. പരിപാടി എസ്ഡിപിഐ വടകര മണ്ഡലം പ്രസിഡന്റ് സാലിം അഴിയൂര്‍ ഉദ്ഘാടനം ചെയ്തു. ഷംസീര്‍ ചോമ്പാല, എകെ സൈനുദ്ദീന്‍, സമീര്‍ കുഞ്ഞിപ്പള്ളി, സിപി ഹനീഫ, പഞ്ചയത്ത് മെമ്പര്‍ സാഹിര്‍ പുനത്തില്‍ സംസാരിച്ചു. വിപി സജീര്‍, എം മനാഫ്, വിപി സവാദ് നേതൃത്യം നല്കി.