കുഞ്ഞിനെ വിറ്റ കേസ്; പ്രതികളെ വിട്ടു

കാസര്‍കോട്: നവജാത ശിശുവിനെ വില്‍പന നടത്തിയെന്ന കേസില്‍ പ്രതികളെ കോടതി വിട്ടയച്ചു. പെര്‍ള ബജകൂഡ്‌ലുവിലെ പൂര്‍ണ്ണിമ(27), കുമ്പള ശാന്തിപ്പള്ളത്തെ നിതിന്‍ കുമാര്‍ (35), പുല്ലൂര്‍ കപ്പാത്തിക്കാലിലെ പങ്കജാക്ഷി (40), ഇരിയ കാട്ടുമാടത്തെ കാര്‍ത്യായനി(40) എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതി വെറുതെ വിട്ടത്. 2011 ജൂണ്‍ 30 നാണ് കേസിനാസ്പദമായ സംഭവം.
കാര്‍ത്യായനിയുടെ വീട്ടുവരാന്തയില്‍ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ അമ്പലത്തറ പോലിസില്‍ വിവരം നല്‍കുകയായിരുന്നു. പോലിസെത്തി കാര്‍ത്യായനിയെ ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിനെ തനിക്ക് വില്‍പന നടത്തിയത് കപ്പാത്തിക്കാലിനെ പങ്കജാക്ഷിയാണെന്ന് മൊഴി നല്‍കി.
പങ്കജാക്ഷിയെ ചോദ്യം ചെയ്തപ്പോള്‍ പൂര്‍ണ്ണിമയും നിതിന്‍കുമാറും ചേര്‍ന്നാണ് തനിക്ക് കുഞ്ഞിനെ കൈമാറിയതെന്ന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരെയുള്ള കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെറുതെവിട്ടത്.

RELATED STORIES

Share it
Top