കുഞ്ഞിനെ പണം കൊടുത്ത് വാങ്ങിയെന്നു സംശയം; ദമ്പതികളെ ഇന്നു ചോദ്യം ചെയ്യും

നിലമ്പൂര്‍: കര്‍ണാടകയില്‍നിന്നു കൊണ്ടുവന്ന നവജാത ശിശുവിനെക്കുറിച്ച് അന്വേഷണം തുടങ്ങി. കുഞ്ഞിനെ വില കൊടുത്ത് വാങ്ങിയതാണെന്ന സംശയത്തെ തുടര്‍ന്നാണ് പോലിസ് അന്വേഷണം ആരംഭിച്ചത്. മലപ്പുറം ശിശുക്ഷേമ സമിതിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നാലു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ നിലമ്പൂരിലെ വീട്ടില്‍നിന്നു കണ്ടെത്തിയത്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ കര്‍ണാടക സ്വദേശിയില്‍നിന്നു കുഞ്ഞിനെ വില കൊടുത്തു വാങ്ങുകയാണുണ്ടായതെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. സിഡബ്ല്യൂസി നിര്‍ദേശാനുസരണം നിലമ്പൂര്‍ പോലിസ് കേസെടുത്തു. കുഞ്ഞിനെ മലപ്പുറത്തെ ചൈല്‍ഡ് ഹോമിലേക്ക് മാറ്റി. ദമ്പതികളോട് ഇന്നു ഹാജരാവാന്‍ നിര്‍ദേശിച്ചു. കുഞ്ഞിനെ കൈമാറിയ കര്‍ണാക സ്വദേശികളെപ്പറ്റിയും പോലിസ് അന്വേഷിക്കുന്നുണ്ട്.

RELATED STORIES

Share it
Top