കുഞ്ഞിക്കണ്ണന്റെ അഞ്ചലോട്ടത്തിന് നാലു പതിറ്റാണ്ട്

പയ്യോളി: പോസ്റ്റ്—മാന്‍ കുഞ്ഞിക്കണ്ണന്‍ 40 വര്‍ഷത്തോളമായി സേവന രംഗത്ത്. തോട്ടത്താങ്കണ്ടി, പാറക്കടവ്, ചെറിയ കുമ്പളം, കൈതേരി മുക്ക് എന്നീ പ്രദേശങ്ങളിലെ ആയിരത്തിലധികം വീട്ടുകാരുടെ ഏക പോസ്റ്റ്— ഓഫിസാണ്പാറക്കടവിലേത്. പ്രവാസികള്‍ കൂടുതലുള്ള ഈ പ്രദേശങ്ങളില്‍ മുമ്പ് ദിവസേന വിദേശ രാജ്യങ്ങളില്‍ നിന്ന് നൂറ് കണക്കിന് കത്തുകള്‍ വരുമായിരുന്നു.
തപാല്‍ വരുന്ന സമയത്ത്— പോസ്റ്റ്— ഓഫിസിന്— മുന്നില്‍ ക്യൂ ഉണ്ടാകുമായിരുന്നു.  മൊബൈല്‍ സാര്‍വത്രികമായതോടെ ചാറ്റിംഗും വിളിയുമായപ്പോള്‍ കത്തുകളുടെ എണ്ണം ചുരുങ്ങി. പക്ഷെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, എടിഎം കാര്‍ഡ്, ചെക്ക്— ബുക്ക്, ആര്‍സി ബുക്ക്, വാഹനങ്ങളുടെ ലൈസന്‍സുകള്‍ തുടങ്ങിയവ ക്രമാതീതമായി വര്‍ധിച്ചു. ദിവസേനെ നിരവധി റജിസ് ട്രേഡ് കത്തുകളുണ്ടാകും. അതാകട്ടെ മേല്‍വിലാസക്കാരന്റെ ഒപ്പ്— നിര്‍ബന്ധമുള്ളതിനാല്‍ വേറെയൊരാളുടെ കൈവശം കൊടുത്തയക്കാനുമാവില്ല. നൂറോളം രജിസ്ട്രര്‍ കത്തുകളുള്ള ദിവസങ്ങള്‍ ഉണ്ടാകാറുണ്ടെന്ന്— കുഞ്ഞിക്കണ്ണന്‍ പറയുന്നു.
മുമ്പില്ലാത്തവയാണല്ലോ സ്പീഡ്— പോസ്റ്റുകള്‍. അതിന്റെ ആധിക്യവും ജോലി ഭാരം കൂടാനിടയായതായി  പോസ്റ്റ്—മാന്‍  സൂചിപ്പിക്കുകയുണ്ടായി. പല വീടുകളിലേക്കുമുള്ള വഴികള്‍ സഞ്ചാര യോഗ്യമല്ലാത്തതിനാല്‍ എത്തിപ്പെടാന്‍ പ്രയാസപ്പെടേണ്ടിവരാറുണ്ട്. വിശിഷ്യാ മഴക്കാലത്ത്.
പതിനൊന്ന്— മണിയോടെ പോസ്റ്റ്—ഓഫിസിലെത്തുമെങ്കിലും പന്ത്രണ്ട് മണിക്കായിരിക്കും  ഡെലിവറിക്കായി പുറത്തേക്ക്— പോകാറ്.  തപാലുരുപ്പടികള്‍ അതത്— ദിവസം തന്നെ മേല്‍വിലാസക്കാര്‍ക്ക് എത്തിക്കേണ്ടതിനാല്‍ പലപ്പോഴും രാത്രി വരെ നടത്തം നീളാറുണ്ട്.

RELATED STORIES

Share it
Top