കുഞ്ഞാലിക്കുട്ടി വീണ്ടും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിം ലീഗിന്റെ ദേശീയ പ്രസിഡന്റായി കെ എം ഖാദര്‍ മൊയ്തീനെയും പി കെ കുഞ്ഞാലിക്കുട്ടി എംപിയെ ജനറല്‍ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുത്തു.
ഇ ടി മുഹമ്മദ് ബഷീര്‍ എംപിയാണ് ഓര്‍ഗനൈസിങ് സെക്രട്ടറി. പി വി അബ്ദുല്‍ വഹാബ് എംപി (ഖജാഞ്ചി), അഡ്വ. ഇഖ്ബാല്‍ അഹ്്മദ്, ദസ്തകീര്‍ ഇബ്രാഹീം ആഖ (വൈസ് പ്രസിഡന്റുമാര്‍), അബ്ദുസ്സമദ് സമദാനി, സിറാജ് ഇബ്രാഹീം സേട്ട്, ഷഹന്‍ഷാ ജഹാന്‍ഗീര്‍, എസ് നയിം അക്തര്‍, ഖുര്‍റം എ ഉമര്‍ (ദേശീയ സെക്രട്ടറിമാര്‍), എച്ച് അബ്ദുല്‍ ബാസിത്ത്, ഖൗസര്‍ ഹയാത്ത് ഖാന്‍ (അസി. സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് ഫോറം, ഓള്‍ ഇന്ത്യ പ്രഫഷനല്‍സ് ഫോറം, ഓള്‍ ഇന്ത്യ കെഎംസിസി എന്നിങ്ങനെ മൂന്നു സംഘടനകള്‍ കൂടി രൂപീകരിക്കും. അതേസമയം, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ മുസ്‌ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായി തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top