കുഞ്ഞനന്തന്റെ ജയില്‍ മോചനം; സാമൂഹിക നീതി വകുപ്പ് കെ കെ രമയുടെ മൊഴിയെടുത്തു

വടകര : ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പി കെ കുഞ്ഞനന്തനെ ജയിലില്‍നിന്ന് മോചിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പ് ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമയില്‍ നിന്നും മൊഴിയെടുത്തു.
വെളളിയാഴ്ച വൈകിട്ട് 4.45 ഓടെയാണ് സാമൂഹിക നീതി വകുപ്പ് കോഴിക്കോട് ജില്ല പ്രബേഷന്‍ ഓഫീസര്‍ ഷീബ മുംതാസ് രമയെ കാണാന്‍ വീട്ടിലത്തെിയത്. തനിക്ക് ഭീഷണി നിലനില്‍ക്കുന്നതായും ഈ സാഹചര്യത്തില്‍ മോചനം അനുവദിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്‌ളെന്ന് രമ മൊഴി നല്‍കി.  കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ തന്നെ തനിക്കെതിരെ പ്രചാരണം നടത്തുന്നതായും രമ അറിയിച്ചു.
പ്രായം, പ്രതിയുടെ അനാരോഗ്യം എന്നിവ കാണിച്ച് പ്രതികള്‍ക്ക് ജയില്‍ചട്ടപ്രകാരം മോചനം അനുവദിക്കാം. ഈ സാഹചര്യത്തിലാണ് മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം പൊലീസ് ഇതേ വിഷയത്തില്‍ രമയുടെ മൊഴിയെടുത്തിരുന്നു.

RELATED STORIES

Share it
Top