കുക്ക് സചിന് ടെണ്ടുല്‍ക്കറിന് ഭീഷണിയാവുമെന്നുറപ്പ്; ടെസ്റ്റില്‍ 12,000 റണ്‍സ് പിന്നിട്ടു
സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റില്‍ 12,000 റണ്‍സ് പൂര്‍ത്തിയാക്കി ഇംഗ്ലണ്ട് മുന്‍ നായകന്‍ അലിസ്റ്റര്‍ കുക്ക്. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ താരമാണ് കുക്ക്. ഇന്നലെ ആസ്‌ത്രേലിയക്കെതിരേ 10 റണ്‍സ് നേടിയതോടെയാണ് കുക്ക് ചരിത്ര നേട്ടക്കാരുടെ പട്ടികയില്‍ ഇടം പിടിച്ചത്. കുക്കിന് മുമ്പ് സചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ്, ജാക്‌സ് കാലിസ്, രാഹുല്‍ ദ്രാവിഡ്, കുമാര്‍ സംഗക്കാര എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. നിലവിലെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ സചിന്റെ ടെസ്റ്റ് റണ്‍സിന്റെ റെക്കോഡിനെ മറികടക്കാന്‍ സാധ്യത കല്‍പ്പിക്കുന്ന താരമാണ് 33 കാരനായ കുക്ക്. 152ാം ടെസ്റ്റില്‍ നിന്നാണ് കുക്ക് ഈ ബഹുമതി സ്വന്തമാക്കിയത്. 200 ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള സചിന്റെ അക്കൗണ്ടില്‍ 15921 റണ്‍സാണുള്ളത്.

RELATED STORIES

Share it
Top