കുംഭമേള: സുരക്ഷയ്ക്ക് സസ്യാഹാരികളായ പോലിസ് മതി

അലഹബാദ്: 2019ല്‍ നടക്കുന്ന കുംഭമേളയില്‍ ക്രമസമാധാനത്തിന് എത്തുന്ന പോലിസുകാര്‍ സസ്യാഹാരികളായിരിക്കണമെന്ന് ജില്ലാ ഭരണകൂടം. മദ്യപിക്കുന്നവരോ മാംസാഹാരികളോ ആയ പോലിസുകാര്‍ ആയിരിക്കരുതെന്നാണ് അലഹബാദ് ജില്ലാ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്.
ഓരോ പോലിസുകാരെയും വ്യക്തിപരമായ വിശദാന്വേഷണത്തിനുശേഷം ക്രമസമാധാനപാലനത്തിന് തിരഞ്ഞെടുക്കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. കുംഭമേള ജനുവരി 15നാണ് ആരംഭിക്കുക. ഉദ്യോഗസ്ഥരുടെ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഒക്ടോബര്‍ 10ന് ആരംഭിക്കും. ഡിസംബറോടെ സേന സജ്ജമാവും.

RELATED STORIES

Share it
Top