കീഴ്‌ക്കോടതികളില്‍ കെട്ടിക്കിടക്കുന്നത് 22 ലക്ഷം കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ കീഴ്‌ക്കോടതികളില്‍ 10 വര്‍ഷത്തിലേറെ പഴക്കമുള്ള 22 ലക്ഷത്തിലേറെ കേസുകള്‍ കെട്ടിക്കിടക്കുകയാണെന്ന് ഔദ്യോഗിക കണക്കുകള്‍. കീഴ്‌ക്കോടതികളില്‍ ഇപ്പോള്‍ ആകെ 2.50 കോടിക്കടുത്ത കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇതില്‍ 8.29 ശതമാനം കേസുകള്‍ 10 വര്‍ഷത്തിനു മുമ്പുള്ളവയാണ്. സപ്തംബര്‍ 17 തിങ്കളാഴ്ച വൈകുന്നേരം വരെ 10 വര്‍ഷമോ അതില്‍ കൂടുതലോ ഉള്ള 22,90,364 കേസുകള്‍ കെട്ടിക്കിടക്കുന്നതായി നാഷനല്‍ ജുഡീഷ്യല്‍ ഡാറ്റാ ഗ്രിഡ് രേഖപ്പെടുത്തുന്നു. ഇതില്‍ 5.97 ലക്ഷത്തിനടുത്ത് സിവില്‍ കേസുകളോ സാധാരണ കേസുകളോ ആണ്. 16.92 ലക്ഷം കേസുകള്‍ ക്രിമിനല്‍ക്കേസുകളാണ്.
രാജ്യത്തെ മുഴുവന്‍ ജില്ലാ കോടതികളിലും കെട്ടിക്കിടക്കുന്ന കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് സുപ്രിംകോടതി നിയോഗിച്ച ഇ-കമ്മിറ്റിയാണ് ദേശീയ ജുഡീഷ്യല്‍ ഡാറ്റാ ഗ്രിഡ്. തീര്‍പ്പാക്കിയിട്ടില്ലാത്ത കേസുകള്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ സിവില്‍, ക്രിമിനല്‍ കേസുകളായി വേര്‍തിരിച്ചു.

RELATED STORIES

Share it
Top