കീഴൂര്‍കുന്നില്‍ മണ്ണിടിച്ചില്‍; ഗതാഗതം ഭീഷണിയില്‍

ഇരിട്ടി: തലശ്ശേരി-വളവുപാറ അന്തര്‍സംസ്ഥാന പാതയിലെ കീഴൂര്‍കുന്നില്‍ മണ്ണിടിച്ചില്‍. റോഡിനുവേണ്ടി നേരത്തെ മണ്ണെടുത്ത ഭാഗമാണ് കനത്ത മഴയില്‍ ഇടിഞ്ഞത്. ഈ ഭാഗത്ത് റോഡിന്റെ ഒരുഭാഗം കുന്നാണ്. വളവുകള്‍ ഉണ്ടായിരുന്ന ഇവിടെ റോഡ് നിവര്‍ത്തുന്നതിന്റെ ഭാഗമായി മണ്ണെടുത്തിരുന്നു. ഈ ഭാഗത്താണ് കാലവര്‍ഷം ശക്തമായതോടെ മണ്ണിടിച്ചില്‍ തുടങ്ങിയത്. മണ്ണോടൊപ്പം കൂറ്റന്‍ പാറയും ഉള്ളതിനാല്‍ അപകടസാധ്യത ഏറെയാണ്. ഈ ഭാഗം തല്‍ക്കാലം കെഎസ്ടിപി അധികൃതര്‍ അടച്ച് തൊട്ടടുത്ത പഴയ റോഡിലൂടെ ഗതാഗതം മാറ്റി.
രണ്ടുദിവസം മുമ്പ് ഇരിട്ടിക്കും കൂട്ടുപുഴക്കും ഇടയില്‍ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസ്സമുണ്ടായിരുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി മണ്ണെടുത്ത പല ഭാഗത്തും  മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയാണ്.

RELATED STORIES

Share it
Top