കീഴൂരില്‍ ബോംബും നിര്‍മാണ സാമഗ്രികളും കണ്ടെത്തി

ഇരിട്ടി: കീഴൂര്‍ പടിയില്‍താഴെ വള്ള്യാട് അങ്കണവാടിക്ക് സമീപം ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോബും നിര്‍മാണ സാമഗ്രികളും പിടികൂടി. കണ്ണൂരില്‍ നിന്നെത്തിയ ബോബ് സ്‌ക്വാഡും ഇരിട്ടി പോലിസും നടത്തിയ സംയുക്ത പരിശോധനയിലാണ് നടപടി. മുമ്പും ഇതേ സ്ഥലത്തുനിന്ന്— ബോംബുകള്‍ കണ്ടെടുത്തിരുന്നു. പൈപ്പും വെടിമരുന്നും ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികളാണ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം വള്ള്യാട് അങ്കണവാടി കെട്ടിടത്തിന് മുകളില്‍ പടക്കത്തിന്റെ അവശിഷ്ടം കാണപ്പെട്ടിരുന്നു. ജീവനക്കാര്‍ വിവരമറിയിക്കുകയും പോലിസെത്തി അവശിഷ്ടം പരിശോധിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ കണ്ണൂരില്‍ നിന്നെത്തിയ ബോബ്-ഡോഗ്— സ്‌ക്വാഡുകളും, ഇരിട്ടി പോലിസും ചേര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിയത്. ബോംബ് സ്‌ക്വാഡ്് എസ്‌ഐ ശശിധരന്‍, ഇരിട്ടി സിഐ രാജീവന്‍ വലിയവളപ്പില്‍, എസ്‌ഐ സഞ്ജയ്കുമാര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസം തില്ലങ്കേരി മേഖലയിലെ കാര്‍ക്കോട്, ചാളപ്പറമ്പ് പ്രദേശങ്ങളില്‍നിന്ന് ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബുകളും ഐസ്‌ക്രീം ബോംബുകളും പിടികൂടിയിരുന്നു.

RELATED STORIES

Share it
Top