കീഴാറ്റൂര്‍: സമരക്കാരെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ പൂര്‍ണമായും തള്ളി സര്‍ക്കാര്‍. ദേശീയപാതവികസനം പാടില്ലെന്നു ശഠിക്കുന്നവര്‍ നാട്ടിലുണ്ട്. കീഴാറ്റൂരിനെ നന്ദിഗ്രാമും സിംഗൂരുമായി താരതമ്യപ്പെടുത്തുന്നതില്‍ കാര്യമില്ല. അനാവശ്യ എതിര്‍പ്പുകള്‍ക്കു പാര്‍ട്ടി വഴങ്ങില്ല. സിപിഎമ്മുകാര്‍ എതിര്‍ക്കുന്നതുകൊണ്ടു വികസനം കെട്ടിനിര്‍ത്തണോയെന്നും മുഖ്യന്ത്രി ചോദിച്ചു.ഇതുസംബന്ധിച്ച സിപിഐ നിലപാടുകളും മുഖ്യമന്ത്രി തള്ളി. വി ഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയത്തിനു മറുപടിയായിട്ടാണു മുഖ്യമന്ത്രിയുടെ പ്രസ്താവന.

RELATED STORIES

Share it
Top