കീഴാറ്റൂര്‍ വയലിലേക്ക് ബഹുജന മാര്‍ച്ച്

തളിപ്പറമ്പ്: വയല്‍ക്കിളി സമരം നടന്ന കീഴാറ്റൂര്‍ വയലിലേക്ക് ഐക്യദാര്‍ഢ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ 25ന് ബഹുജന മാര്‍ച്ച് നടത്തും.
കേരളത്തിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരും വിവിധ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരും അണിനിരക്കുന്ന മാര്‍ച്ച് ഉച്ചയ്ക്ക് 2ന് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നിന്ന് ആരംഭിക്കും. സിപിഎം പ്രവര്‍ത്തകര്‍ തീവച്ച് നശിപ്പിച്ച വയല്‍ക്കിളികളുടെ സമരപന്തല്‍ പുനഃസ്ഥാപിക്കുകയും ചെയ്യും. കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് മാര്‍ച്ച്. ഐക്യദാര്‍ഢ്യ സമിതി യോഗത്തില്‍ ചെയര്‍മാന്‍ ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
കെ സുനില്‍കുമാര്‍, നോബിള്‍ പൈകട, സണ്ണി അമ്പാട്ട്, കെ രാമചന്ദ്രന്‍, അഡ്വ. വിനോദ് പയ്യട, സൈനിദ്ദീന്‍ കരിവെള്ളൂര്‍, ഹരി ചക്കരക്കല്‍, കെ പി വിനോദ്, വിനോദ് രാമന്തളി, പി മോഹനന്‍, നിഷാന്ത് പരിയാരം, അത്തായി ബാലന്‍, സുരേഷ് കീഴാറ്റൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top