കീഴാറ്റൂര്‍ ബൈപാസ്: ബിജെപി സമരക്കാരെ വഞ്ചിക്കുന്നുവെന്ന് സിപിഎം

കണ്ണൂര്‍: കീഴാറ്റൂര്‍ പ്രശ്‌നത്തി ല്‍ ബിജെപി നേതൃത്വം വയല്‍ക്കിളി സമരക്കാരെയും കേരളത്തിലെ പൊതുസമൂഹത്തെയും ഒരുപോലെ വഞ്ചിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍. തുടക്കം മുതല്‍ വിഷയത്തില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ അനുവര്‍ത്തിച്ച ഇരട്ടത്താപ്പും കാപട്യവും ജനങ്ങള്‍ തിരിച്ചറിയണം. ബിജെപി നിയന്ത്രണത്തിലുള്ള കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയവും ദേശീയപാത അതോറിറ്റിയുമാണ് കീഴാറ്റൂരിലൂടെയുള്ള ബൈപാസ് അലൈന്‍മെന്റ് തീരുമാനിച്ചത്.
ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ജനങ്ങളുടെ പ്രയാസങ്ങളും പ്രായോഗികതയും കണക്കിലെടുത്ത് അലൈന്‍മെന്റില്‍ മാറ്റംവരുത്താന്‍ എതിര്‍പ്പില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. എന്നാല്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ സിപിഎമ്മിനെയും കേരള സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നു ബിജെപി നേതൃത്വം. ആര്‍എസ്എസും എസ്ഡിപിഐയും മുതല്‍ മാവോയിസ്റ്റുകള്‍ വരെയുള്ള വര്‍ഗീയ തീവ്രവാദശക്തികളെയും കൂടെനിര്‍ത്തിയാണ് കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ സമരമാരംഭിച്ചത്.

RELATED STORIES

Share it
Top