കീഴാറ്റൂര്‍ പരാമര്‍ശിച്ചില്ല

കൊച്ചി: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് നടന്ന നിര്‍ണായക ചര്‍ച്ചയില്‍ കീഴാറ്റൂരിനെ വിസ്മരിച്ച് അധികാരികള്‍. കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും സംസ്ഥാനമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ദേശീയപാതാ വികസന അതോറിറ്റിയുടെ യോഗത്തിലാണു സംസ്ഥാനം ഏറെ ചര്‍ച്ചചെയ്യപ്പെട്ട കീഴാറ്റൂര്‍ സമരം ഇടംപിടിക്കാതെ പോയത്.
ദേശീയപാത അലൈന്‍മെന്റിനെ സംബന്ധിച്ച് കരുനാഗപ്പള്ളിയുള്‍പ്പെടെയുള്ള മേഖലകളില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ യോഗത്തില്‍ അറിയിച്ചു. എന്നാല്‍ നിലവില്‍ തീരുമാനിച്ച അലൈന്‍മെന്റില്‍ നിന്ന് പിന്നോട്ട് പോവാനാകില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
കീഴാറ്റൂര്‍ ഉള്‍പ്പെടുന്ന വടക്കന്‍ കേരളത്തില്‍ രണ്ടു മാസത്തിനകം ഭൂമിയേറ്റെടുത്ത് ദേശീയപാതാ വികസന അതോറിറ്റിക്ക് കൈമാറാമെന്നും സംസ്ഥാന സര്‍ക്കാര്‍ യോഗത്തെ അറിയിച്ചു. ആലപ്പുഴ തൊട്ട് തിരുവനന്തപുരം വരെ നാലു മാസത്തിനകം ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കാമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി ജി സുധാകരന്‍ പറഞ്ഞു.

RELATED STORIES

Share it
Top