കീഴാറ്റൂര്‍ : ത്രിഡി നോട്ടിഫിക്കേഷന്‍ താല്‍ക്കാലികമായി മരവിപ്പിച്ചുകണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയ പാത നിര്‍മ്മിക്കാനുള്ള അലൈന്‍മെന്റ് സംബന്ധിച്ച ജൂലായ് 13 ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പുറത്തിറക്കിയ ത്രിഡി നോട്ടിഫിക്കേഷന്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. ബിജെപി നേതാക്കള്‍ വയല്‍ക്കിളികളെ അറിയിച്ചതാണിത്. വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതിനായി വയല്‍ക്കിളി നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് ആദ്യവാരം വയല്‍ക്കിളി നേതാക്കളുമായി ദേശീയപാതാ അധികൃതര്‍ ചര്‍ച്ചനടത്തുമെന്നാണ് സൂചന. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കീഴില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ നോട്ടിഫിക്കേഷന്‍ മരവിപ്പിക്കുന്നത്് സംബന്ധിച്ച തീരുമാനമുണ്ടായിരുന്നു.
വെള്ളിയാഴ്ച  കീഴില്‍ ഒരു യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ വെച്ചാണ് ഇത്തരമൊരു തീരുമാനമുണ്ടായത്.
കീഴാറ്റൂര്‍ പാടശേഖരത്തിലൂടെ ദേശീയപാത നിര്‍മിച്ചാല്‍ പാരിസ്ഥികാഘാതത്തിന് കാരണമാകുമെന്ന് വനം പരിസ്ഥിതി മന്ത്രാലയം നടത്തിയ പഠനത്തില്‍ ബോധ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  പുതിയ തീരുമാനം. ബദലുകളില്ലെങ്കില്‍ മാത്രമേ നേരത്തേ പുറത്തിറക്കിയ അലൈന്‍മെന്റ് പരിഗണിക്കാവൂയെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

RELATED STORIES

Share it
Top