കീരിത്തോട്-ആറാംകൂപ്പ് റോഡിനെ രക്ഷിക്കാന്‍ നാട്ടുകാര്‍ തെരുവിലിറങ്ങികഞ്ഞിക്കുഴി: ആദ്യകാല കുടിയേറ്റ പാതയായ കീരിത്തോട് ആറാംകൂപ്പ്-ഏഴാംകൂപ്പ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ അടിമാലി- കുമളി ദേശീയ പാത ഉപരോധിച്ചു.ഇന്നലെ രാവിലെ 11ന് ആയിരുന്നു സമരം. ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടതോടെ പോലിസ് ഇടപെട്ട് സമരക്കാരെ നീക്കം ചെയ്തു.ആദ്യകാല കുടിയേറ്റ ഗ്രാമമാണ് കഞ്ഞിക്കുഴി പഞ്ചായത്തിലെ ആറാംകൂപ്പ് -ഏഴാംകൂപ്പ് പ്രദേശം.അഞ്ഞൂറിലധികം കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഈ പ്രദേശത്ത് ഇന്നും മണ്‍പാതയാണ്. കാല്‍ നടക്കാര്‍ക്ക് പോലും പോകാന്‍ കഴിയാത്തവസ്ഥയിലുള്ള പാതയുടെ ശോചനിയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് ജനപ്രതിനിധികള്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.ഓരോ തിരെഞ്ഞെടുപ്പ് ഘട്ടങ്ങളിലും വോട്ട് തേടി ആറാംകൂപ്പ് ഏഴാംകൂപ്പ് പ്രദേശത്ത് എത്തുന്ന വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ റോഡ് നിര്‍മ്മിച്ച് തരാമെന്ന വാഗ്ദാനം നല്‍കി വോട്ട് നേടും. പിന്നീട് ആരും ഇവിടെയ്ക്ക് വരാറില്ല.കഴിഞ്ഞ നാല് പതിറ്റാണ്ടായി രാഷ്ട്രീയക്കാര്‍ ഗ്രാമവാസികളോടുള്ള വാഗ്ദാന ലംഘനം തുടരുകയാണ്.ക്ഷമ നശിച്ച നാട്ടുകാര്‍ റോഡ് നിര്‍മ്മാണം ആവശ്യപ്പെട്ട് സമരത്തിനിറങ്ങുകയായിരുന്നു.ഇതിന്റെ ആദ്യഘട്ടമാണ് ഉപരോധ സമരമെന്ന് സംഘാടകര്‍ പറഞ്ഞു.കീരിത്തോട്ടില്‍ നടന്ന റോഡ് ഉപരോധം എസ്.എന്‍.ഡി.പി. യൂനിയന്‍ സെക്രട്ടറി സുരേഷ്‌കോട്ടക്കകത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയര്‍ന്മാന്‍ മനേഷ് കുടിക്കയത്ത് അധ്യക്ഷത വഹിച്ചു.എസ്.എന്‍.ഡി.പി കീരിത്തോട് ശാഖ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ നൂറു കണക്കിന് നാട്ടുകാര്‍ ഉപരോധ സമരത്തില്‍ അണിചേര്‍ന്നു.സേമരത്തിന് മിനി സജി, വിജയന്‍ കല്ലുതൊട്ടിയില്‍, പീതാംബരന്‍ കല്ലുവെട്ടത്ത്, സുലോചന ശശിധരന്‍,അനു തുമരക്കാക്കുഴി,ശിവന്‍ വടക്കുമറ്റം നേതൃത്വം നല്‍കി.

RELATED STORIES

Share it
Top