കീരിത്തോടിനോടുള്ള അധികൃതരുടെ അവഗണനയില്‍ പൊലിഞ്ഞത് രണ്ട് ജീവനുകള്‍കഞ്ഞിക്കുഴി: ആദ്യ കുടിയിറക്ക് ഗ്രാമമായ കീരിത്തോടിനോടുള്ള അധികൃതരുടെ അവഗണനയില്‍ പൊലിഞ്ഞത് രണ്ട് ജീവനുകള്‍.1962ല്‍ കീരിത്തോട്-ചുരുളി പ്രദേശത്ത്  നടന്ന കുടിയിറക്കിയതിനെതിരെ എ.കെ.ജി, ഫാ.വടക്കന്‍,കെ ആര്‍ ഗൗരിയമ്മ തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തില്‍ സമരം ചെയ്തത് ചരിത്രം.ഈ സമരം കേരള ചരിത്രത്തിന്റെ ഭാഗമായി.എന്നാല്‍ അഞ്ചര പതിറ്റാണ്ട് കഴിഞ്ഞിട്ടും കീരിത്തോട് ആറാംകൂപ്പ് -ഏഴാംകൂപ്പ് പ്രദേശത്ത് സഞ്ചാരയോഗ്യമായ റോഡ് ഇല്ല.ചൊവ്വാഴ്ച്ച വൈകുന്നേരം ആറിന് മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ദമ്പതികളെ നാട്ടുകാര്‍ മരത്തില്‍ നിന്ന് കെട്ടഴിച്ച് താഴെയിറക്കുമ്പോള്‍ ജീവന്റെ ചലനം ഉണ്ടായിരുന്നു.എന്നാല്‍  റോഡ് ദുര്‍ഘടമായതിനാല്‍ വാഹനങ്ങള്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല.പിന്നീട് ജീപ്പ് എത്തിച്ചാണ് ദമ്പതികളെ ആശുപത്രിയില്‍ കൊണ്ട് പോയത്.ആശുപത്രിയില്‍ ചെല്ലുന്ന അവസ്ഥയിലാണ് ഇവരില്‍ നിന്ന് ജീവന്‍ പൊലിഞ്ഞത്.അല്‍പം സമയം മുമ്പേ എത്തിച്ചിരുന്നേങ്കില്‍ പ്രതീക്ഷക്ക് ഇടയുണ്ടായിരുന്നുയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്.റോഡിന്റെ ശോചനിയാവസ്ഥ മൂലമാണ് ഇവരെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ഏകദേശം ഒരു മണിക്കൂര്‍ സമയം പാഴായത്്. അവശരയ നിരവധി രോഗികളെയും അപകടത്തില്‍പ്പെടുന്നവരെയും ആശുപത്രിയില്‍ എത്തിക്കുവാന്‍ മൂന്ന് കിലോമീറ്ററോളം ചുമന്ന് കൊണ്ടുപോകേണ്ട അവസ്ഥ വര്‍ഷങ്ങളായി തുടരുകയാണ്.കഞ്ഞിക്കുഴി പഞ്ചായത്തില്‍പ്പെട്ട ഗ്രാമമാണ് കീരിത്തോട് ആറാംകൂപ്പ്.കുടിയേറ്റ കാലത്ത് നാട്ടുകാര്‍ വെട്ടിയ മണ്‍ റോഡാണ് നിലവിലുള്ളത്.

RELATED STORIES

Share it
Top