കിസാന്‍ സഭ ദേശീയ പ്രക്ഷോഭം: വിവിധ കേന്ദ്രങ്ങളില്‍ ഇന്നു ധര്‍ണ

തൃശൂര്‍: വെള്ളം ഭൂമി, വായു, വനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇന്ന് ധര്‍ണ നടത്തും. ഇതിന്റെ മുന്നോടിയായി തൃശൂര്‍, ഒല്ലൂര്‍ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ നഗരത്തില്‍ കര്‍ഷകരുടെ പ്രകടനം നടന്നു.
പ്രകടനത്തില്‍ എം ജി നാരായണന്‍ കിസ്സാന്‍ സഭ, സംസ്ഥാന കമ്മറ്റി മെമ്പര്‍ കെ കെ രാജേന്ദ്ര ബാബു, ഒല്ലൂര്‍ മണ്ഡലം സെക്രട്ടറി ജോബി പുളിക്കല്‍, ഡെപ്യൂട്ടി മേയര്‍ ബീന മുരളി, കൗണ്‍സിലര്‍ ശാന്ത അപ്പു, കിസാന്‍ സഭ പ്രസിഡന്റ് എ സി വര്‍ഗ്ഗീസ്, ജില്ലാ കമ്മറ്റി മെമ്പര്‍ നിര്‍മല തന്ദ്രന്‍, ഒ വി ചന്ദ്രന്‍, ശശി നെട്ടിശേരി, ടി എസ്സ് വാബു, ഷാജു കുണ്ടോളി, എം ജി അപ്പു, ജോസഫ് പുന്നമൂട്ടില്‍, എം വി ആന്റ്ണി, വി ജി ഉണ്ണികൃഷ്ണന്‍, പി ജി പ്രദീപ്,  വാസു സി ഒ എന്നിവര്‍ നേതൃത്വം നല്‍കി.
രാജ്യവ്യാപകമായി നടക്കുന്ന ഈ സമരത്തിന്റെ ഭാഗമായി  ഇന്ന് തൃശ്ശൂര്‍ താലുക്ക് ഓഫീസിനു മുന്നിലെ ധര്‍ണ സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്യും. നാട്ടികയില്‍ സി പി ഐ സംസ്ഥാന കമ്മറ്റിയംഗം  ടി ആര്‍ രമേഷ് കുമാറും, ചാലക്കുടിയില്‍ കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് കെ വി വസന്തകുമാറും ചാവക്കാട് കിസാന്‍ സഭ ജില്ലാ സെക്രട്ടറി എന്‍ കെ സുബ്രമണ്യനും കൊടുങ്ങല്ലൂര്‍ താലൂക്ക് ഓഫീസിനു മുന്നിലെ ധര്‍ണ എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദനും  ഉദ്ഘാടനം ചെയ്യും. കെ കെ രാജേന്ദ്രബാബു, കെ കെ സുബ്രമണ്യന്‍, അനിത രാധാകൃഷ്ണന്‍, ജോഫി ചാലക്കുടി, യു കെ ദിനേശന്‍, എം ജി നാരായണന്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ പ്രസംഗിക്കും.

RELATED STORIES

Share it
Top