കിവീസ് താരം റോബ് നിക്കോള്‍ വിരമിച്ചുവെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം റോബ് നിക്കോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ന്യൂസിലന്‍ഡിന് വേണ്ടി രണ്ട് ടെസ്റ്റും 22 ഏകദിനവും 21 ട്വന്റി20യിലും താരം കളിച്ചിട്ടുണ്ട്. 2011ല്‍ ശ്രീലങ്കയ്‌ക്കെതിരായ അരങ്ങേറ്റ ഏകദിന മല്‍സരത്തില്‍ത്തന്നെ സെഞ്ച്വറി നേടിയാണ് നിക്കോള്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. മാര്‍ട്ടിന്‍ ഗുപ്റ്റിലിന് ശേഷം അരങ്ങേറ്റ മല്‍സരത്തില്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡും അന്ന് നിക്കോള്‍ സ്വന്തമാക്കിയിരുന്നു.

RELATED STORIES

Share it
Top