കിവീസിന്റെ കാലിടറുന്നു; ഇംഗ്ലണ്ട് മികച്ച നിലയില്‍ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റിന് 202 എന്ന നിലയിലാണ് ഇംഗ്ലണ്ടുള്ളത്. ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ 231 റണ്‍സിന്റെ ലീഡും ഇംഗ്ലണ്ടിനുണ്ട്. ജോ റൂട്ട് (30), ഡേവിഡ് മലാന്‍ ( 19) എന്നിവരാണ് ക്രീസിലുള്ളത്. നേരത്തെ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് 278 റണ്‍സില്‍ അവസാനിച്ചിരുന്നു.മൂന്നാം ദിനം ആറ് വിക്കറ്റിന് 192 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡിന്റെ പോരാട്ടം 278 റണ്‍സില്‍ അവസാനിച്ചു. സ്റ്റുവര്‍ട്ട് ബ്രോഡ് ആറ് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ നാല് വിക്കറ്റുകളും സ്വന്തമാക്കി. മുന്‍നിരയുടെ തകര്‍ച്ചക്ക് ശേഷം മധ്യനിരയില്‍ ബി ജെ വാട്ട്‌ലിങ് (85), കോളിന്‍ ഡി ഗ്രാന്റ്‌ഹോം (72), ടിം സൗത്തി (50) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് കിവീസിനെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.ഒന്നാം ഇന്നിങ്‌സില്‍ നേടിയ 29 റണ്‍സ് ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് വിന്‍സ് (76), മാര്‍ക്ക് സ്‌റ്റോണ്‍മാന്‍ ( 60) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ന്യൂസിലന്‍ഡിന് വേണ്ടി ട്രന്റ് ബോള്‍ട്ട് രണ്ടും ടിം സൗത്തി ഒരു വിക്കറ്റും സ്വന്തമാക്കി.

RELATED STORIES

Share it
Top